Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായു മലിനീകരണം:...

വായു മലിനീകരണം: ഡൽഹിയിൽ സ്കൂളുകൾക്ക്​ മൂന്ന്​ദിവസം കൂടി അവധി

text_fields
bookmark_border
വായു മലിനീകരണം: ഡൽഹിയിൽ  സ്കൂളുകൾക്ക്​ മൂന്ന്​ദിവസം കൂടി അവധി
cancel


ന്യൂഡൽഹി: വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്​കൂളുകൾക്ക്​ അവധി നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​കെജ്​രിവാൾ. വാഹനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക്​ നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വായു മലിനീകരണത്തിനെതിരെ നടപടി കൈക്കൊള്ളാനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡുകളിൽ വെള്ളം തളിക്കുകയും മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.  
പത്തു ദിവസത്തേക്ക്​  ബദാർപൂർ താപനിലയം അടച്ചിടാനും ഡീസൽ ജനറേറ്ററുകൾ നിരോധിക്കാനും തീരുമാനിച്ചു.

രാവിലെ എട്ടുമണിക്കും 200 മീറ്ററിൽ കൂടുതൽ കാഴ്​ച ലഭിക്കാത്തവിധം പുക മൂടിയ അന്തരീക്ഷമായിരുന്നു ഡൽഹിയിൽ.
ഹൃദയത്തിനും ശ്വാസകോശത്തിനും അപകടമുണ്ടാക്കുന്ന പൊടിപടലങ്ങൾ ഒരു ക്യുബിക്​ മീറ്ററിൽ 700 മൈക്രോ ഗ്രാം​ എന്ന നിലയിലാണുള്ളത്​. ലോകാരോഗ്യ സംഘടന നിർ​​േദശിക്കുന്ന പരിധിയേക്കാൾ 70 മടങ്ങ്​ കൂടുതലാണ്​ ഇത്​.

എന്നാൽ വാഹനങ്ങൾ നിയന്ത്രിച്ചതു കൊണ്ട്​ മാത്രം മലിനീകരണം തടയാനാവില്ല. ഇതിനായി മറ്റു സംസ്​ഥാനങ്ങൾകൂടി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായു മലിനീകരണത്തിനെതിരെ സർക്കാർ ഉടൻ നടപടി കൈക്കൊള്ളണമെന്നാവശ്യ​െപ്പട്ട്​ നൂറുകണക്കിനാളുകൾ ജന്തർ മന്ദിറിൽ പ്രതി​േഷധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air pollution
News Summary - Delhi Pollution: Arvind Kejriwal Says Schools Shut For 3 Days, Odd-Even May Return
Next Story