ഡൽഹി കലാപം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിെല തെക്കുകിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഞായറാഴ്ച വൈകിട്ട് വീണ്ടും അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുത്. സാമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞയാഴ്ച കലാപകാരികൾ അഴിഞ്ഞാടിയ ഡൽഹിയിൽ വീണ്ടും അക്രമസംഭവങ്ങൾ അരങ്ങേറുന്നു എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. ഇതേ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷൻെറ തിലക് നഗർ,നാഗ്ലോയ്, സുരാജ്മൽ സ്റ്റേഡിയം, ബദർപൂർ,തുഗ്ലകാബാദ്, ഉത്തംനഗർ, നവാഡ എന്നീ സ്റ്റേഷനുകളിലെ എൻട്രി-എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടിരുന്നു. എന്നാൽ കുറച്ചു സമയത്തിനുശേഷം ഇവ തുറക്കുകയും ചെയ്തു.Some unsubstantiated reports of tense situation in SouthEast & West District are being circulated on social media. It is to reiterate that these are all rumours. Don't pay attention to such rumours. Delhi Police is closely monitoring accounts spreading rumours and taking action.
— Delhi Police (@DelhiPolice) March 1, 2020
Security Update
— Delhi Metro Rail Corporation (@OfficialDMRC) March 1, 2020
Entry & exit gates of all stations are open.
Normal service has resumed.
പൗരത്വ പ്രക്ഷോഭകർക്ക് നേരെ കഴിഞ്ഞ ആഴ്ച സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.