ഡൽഹിയിൽ അഭിഭാഷകരും തെരുവിൽ; രാജസ്ഥാനിൽ കോടതിക്കുള്ളിൽ പൊലീസുകാരന് മർദനം
text_fieldsന്യൂഡൽഹി: പൊലീസുകാർ ഇന്നലെ നടത്തിയ സമരത്തിനു പിന്നാലെ ഇന്ന് ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്തിറങ്ങി. രാജ് യ തലസ്ഥാനത്തുടനീളമുള്ള കോടതികളിൽ ബുധനാഴ്ച രാവിലെ മുതൽ ഡൽഹി പൊലീസിനെതിരെ അഭിഭാഷകർ പ്രതിഷേധിക്കുകയാണ്. രോഹിണി കോടതി കെട്ടിടത്തിന് മുകളിൽ കയറി അഭിഭാഷകൻ ആത്മഹത്യ ഭീഷണി മുഴക്കി.
പാട്യാല, സാകേത്, കർകർദൂമ കോടതി വളപ്പു കളിലും അഭിഭാഷകർ പ്രതിഷേധിച്ചു. പൊതുജനം പ്രവേശിക്കാതിരിക്കാൻ സാകേത് കോടതിയുടെ ഗേറ്റുകൾ അഭിഭാഷകർ അടച്ചു. ഇതേതുടർന്ന് ജനങ്ങളും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായി. രാജസ്ഥാനിലെ അൽവാറിലെ കോടതിക്കുള്ളിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കോടതിയിൽ അഭിഭാഷകർ പൊലീസുകാരനെ മർദിച്ചെന്നാണ് റിപ്പോർട്ട്.
ഡൽഹി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സീനിയർ ഉദ്യോഗസ്ഥർ യോഗം ചേർന്നു. സ്പെഷ്യൽ ക്രൈം കമീഷണർ, അഡീഷണൽ കമീഷണർ എന്നിവരടക്കം പങ്കെടുത്തു.
അതേസമയം, അഭിഭാഷകർക്ക് പിന്തുണയുമായി പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി ട്വിറ്ററിലൂടെ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
