മഹുവയുടെ പോസ്റ്റ്: ‘എക്സി’നോട് വിശദാംശം തേടി പൊലീസ്
text_fieldsന്യൂഡൽഹി: ദേശീയ വനിത കമീഷനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയ്ത്ര സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത് പിന്നീട് നീക്കിയ പരാമർശത്തിന്റെ വിശദാംശം തേടി ‘എക്സി’ന് ഡൽഹി പൊലീസിന്റെ കത്ത്. കഴിഞ്ഞ ദിവസം വനിത കമീഷനെതിരെ മോശം പരാമർശം നടത്തിയെന്ന് കാണിച്ച് ഡൽഹി പൊലീസ് മഹുവക്കെതിരെ കേസെടുത്തിരുന്നു.
മതചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേര് മരിച്ച ഉത്തര്‍പ്രദേശിലെ ഹാഥറസ് സന്ദര്‍ശിക്കുന്നതിനിടെ, കമീഷൻ അധ്യക്ഷ രേഖ ശർമക്ക് പിന്നിൽ നിൽക്കുന്നയാൾ കുട പിടിച്ചുകൊടുക്കുന്നതാണ് മഹുവ പരിഹസിച്ചത്.
രേഖ ശർമക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് മഹുവക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്നാണ് കമീഷന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

