പാർലമെന്റ് അതിക്രമം: ചെരിപ്പുകുത്തിയെ തേടി പൊലീസ്
text_fieldsഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ കടന്നുകയറിയ യുവാക്കൾ പുകത്തോക്ക് പൊട്ടിച്ച് പുക പടർത്തിയപ്പോൾ
ന്യൂഡൽഹി: പാർലമെന്റ് അതിക്രമ കേസിലെ പ്രതികൾക്ക് പുകത്തോക്ക് ഒളിപ്പിച്ചുവെക്കാൻ ഷൂവിൽ മാറ്റംവരുത്തിയ ചെരിപ്പുകുത്തിയെ കണ്ടെത്താൻ ഡൽഹി പൊലീസ് ഉത്തർപ്രദേശ് പൊലീസിന്റെ സഹായം തേടി. കേസിൽ ഇയാളെ സാക്ഷിയാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഷൂവിൽ മാറ്റംവരുത്താൻ പ്രതി സാഗർ ആദ്യം സ്വയം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് ലഖ്നോ ആലംബാഗിൽ സൈക്കിളിൽ ചെരിപ്പ് നന്നാക്കാൻ എത്തുന്നയാളുടെ സഹായം തേടിയത്. സാഗറും മനോരഞ്ജനമാണ് പാർലമെന്റിലെ നടുത്തളത്തിലേക്ക് ചാടി പുകത്തോക്ക് പൊട്ടിച്ചത്. സാഗറിനെ ചോദ്യംചെയ്തപ്പോഴാണ് രണ്ടുജോടി ഷൂ വാങ്ങി ഇതിന്റെ ഉൾഭാഗം പൊള്ളയാക്കാൻ ചെരിപ്പുകുത്തിയുടെ സഹായം തേടിയെന്ന് വ്യക്തമാക്കിയത്. ഇയാളെ തേടി ഡൽഹി പൊലീസ് നേരത്തേ ലഖ്നോവിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

