Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 16കാരിയെ ഗുജറാത്തിൽ കണ്ടെത്തി

text_fields
bookmark_border
kidnapping
cancel

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 16കാരിയെ ഗുജറാത്തിൽ കണ്ടെത്തി. ഗുജറാത്തിലെ വാപ്പി ബസ് ടെർമിനലിൽ നിന്നാണ് ഷബാന ഖാത്തൂണിനെ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വാപ്പി സ്വദേശി സമീറിനായി തിരച്ചിൽ ഊർജിതമാക്കി.

കൗമാരകാരിയായ ഷബാന ഖാത്തൂണിനെ അജ്ഞാതൻ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി ജൂൺ നാലിനാണ് റജൗരി ഗാർഡൻ പൊലീസിന് പരാതി ലഭിക്കുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.

80ലധികം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പെൺകുട്ടിക്കൊപ്പം 21നും 25നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയെ പൊലീസ് കണ്ടെത്തി. ആൺകുട്ടിയുടെ ഫോട്ടോ പ്രദേശത്തെ ഒരു കടയുടമ തിരിച്ചറിയുകയും ചെയ്തു. ഇയാൾ ഗുജറാത്തിലെ വാപ്പി സ്വദേശിയായ സമീർ ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

സുഹൃത്തിന്‍റെ മൊബൈൽ നമ്പർ ഉപയോഗിച്ചിരുന്ന ആൺകുട്ടിയുടെ ലൊക്കേഷൻ കേന്ദ്ര ഭരണപ്രദേശമായ ദാമൻ ദിയു ആണെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വാപ്പിയിൽ പ്രതിയുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം അവിടെ എത്തിയെങ്കിലും സമീറും കുടുംബവും കടന്നു കളഞ്ഞിരുന്നു.

വീടുകൾ കയറി പരിശോധന നടത്തിയ പൊലീസ് സംഘം വാപ്പി ബസ് ടെർമിനലിൽ നിന്ന് പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police safely rescues 16 year old kidnapped girl from Gujarat
Next Story