Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഓഫിസുകൾ ഡൽഹി പൊലീസ് സീൽ ചെയ്തു, യു.എ.പി.എ ചുമത്തി
text_fieldsbookmark_border
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യുടെ മൂന്ന് ഓഫിസുകൾ ഡൽഹി പൊലീസ് സീൽ ചെയ്തു. യു.എ.പി.എ നിയമപ്രകാരം കേസെടുത്തെന്ന് ഷഹീൻ ബാഗ് പൊലീസ് അറിയിച്ചു. ഈ ഓഫിസുകൾ കേന്ദ്രീകരിച്ച് പി.എഫ്.ഐ സംശയാസ്പദമായ പ്രവർത്തികൾ ചെയ്‌തെന്നും അതുകൊണ്ടാണ് അടിയന്തരമായി മൂന്ന് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കി.
സെപ്തംബർ 27നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തേക്കാണ് പി.എഫ്.ഐക്ക് വിലക്ക്.
Next Story

