Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാപക റെയ്ഡ്; 350 പേർ അറസ്റ്റിൽ; ആയുധ ശേഖരം പിടികൂടി
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ 350 പേർ അറസ്റ്റിൽ. അനധികൃതമായി സൂക്ഷിച്ച ആയുധ ശേഖരവും പിടികൂടിയിട്ടുണ്ട്. 21 തോക്കുകളും 20 വെടിയുണ്ടകളും 27 കത്തികളുമാണ് പിടികൂടിയത്. ഇവക്ക് പുറമെ 12,258 ലിറ്റർ അനധികൃത മദ്യവും 6 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.
ചൂതാട്ടക്കാരിൽ നിന്ന് 2,30,990 രൂപയും 310 മൊബൈൽ ഫോണുകളും 231 ഇരുചക്ര വാഹനങ്ങളും പിടികൂടി. ഡൽഹി സൗത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് പൊലീസാണ് ഓപ്പറേഷൻ ആഗത് 3.0 എന്ന പേരിൽ റെയ്ഡ് നടത്തിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ മേഖലയിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

