Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Police
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷകരെ 'ദേശീയത'...

കർഷകരെ 'ദേശീയത' പഠിപ്പിക്കാൻ ​ഡൽഹി പൊലീസ്​; ദേശഭക്തിഗാനം പൊലീസ്​ ഉച്ചഭാഷിണിയിൽ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ ദേശീയത വളർത്താൻ ലക്ഷ്യമിട്ട്​ ഡൽഹി പൊലീസ്​. ഡൽഹിയിലെ സിംഘു അതിർത്തിയിൽ ഉച്ചഭാഷണിയിൽ ദേശഭക്തിഗാനങ്ങൾ വെച്ചാണ്​ പൊലീസിന്‍റെ നീക്കം. പൊലീസിന്‍റെ ദേശഭക്തിഗാനം വെച്ചശേഷമുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതിൽ ബോളിവുഡ്​ സിനിമ ബോർഡറിലെ 'സന്ദേശ്​സെ ആ​േത ഹേൻ' പാട്ട്​ ഉച്ചത്തിൽ കേൾക്കാം. സ്​ഥലത്ത്​ വൻ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

​അതേസമയം പൊലീസിന്‍റെ നടപടിക്കെതിരെ കർഷക സംഘടനകൾ രംഗത്തെത്തി. കേന്ദ്രസർക്കാറുമായി അടുത്തവട്ട ചർച്ചക്ക്​ തയാറാകണമെങ്കിൽ പ്രദേശത്ത്​ പൊലീസ്​ ഉച്ചഭാഷണിയിൽ പാട്ട്​ വെക്കുന്നത്​ നിർത്തണമെന്ന്​ കിസാൻ മസ്​ദൂർ സംഘർഷ്​ സമിതി ആവശ്യപ്പെട്ടു. കൂടാതെ റിപബ്ലിക്​ ദിനത്തിലെ അക്രമ സംഭവങ്ങളു​മായി ബന്ധപ്പെട്ട്​ അറസ്റ്റ്​ ചെയ്​തവരെ​ ഡൽഹി ​െപാലീസ്​ വിട്ടയക്കണമെന്നും പ്രദേ​ശത്തെ കുടിവെള്ളം, ശുചിമുറി, ഇന്‍റർനെറ്റ്​ സേവനങ്ങൾ തുടങ്ങിയവ പുനരാരംഭിക്കണമെന്നും അവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

അതിർത്തിയിൽ കർഷകരെ നേരിടാൻ യുദ്ധസമാനമായ അന്തരീക്ഷമാണ്​ ഡൽഹി പൊലീസ്​ ഒരുക്കിയിരിക്കുന്നത്​. ലാത്തിക്ക്​ പകരം വാളും പരിചയും പോലെയുള്ള ആയുധങ്ങളുമായി പൊലീസ്​ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ട്രാക്​ടറുകൾ ഡൽഹി അതിർത്തിയിലേക്ക്​ എത്തുന്നത്​ തടയാൻ പാതകളിൽ നീളൻ ആണികൾ തറക്കുകയും ചെയ്​തിട്ടുണ്ട്​. കൂറ്റൻ കോൺക്രീറ്റ്​ ബാരിക്കേഡുകൾക്കും റോഡിലെ കിടങ്ങുകൾക്കും പുറമെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policepatriotic songSinghu Border
News Summary - Delhi Police plays patriotic songs at Singhu Border
Next Story