ഡൽഹിയിൽ രണ്ട് കുപ്രസിദ്ധ കവർച്ചക്കാർ പിടിയിൽ
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് രണ്ട് കുപ്രസിദ്ധ കവർച്ചക്കാർ പിടിയിൽ. ധൂം സിങ്, വസീം എന്നിവരെയാണ് ഡൽഹി പൊലീസിലെ സ ്പെഷ്യൽ സെൽ പിടികൂടിയത്. ഗാസിപൂർ മാൻഡിയിൽ നടന്ന വെടിവെപ്പിന് ശേഷമാണ് ഇരുവരെയും പൊലീസ് കീഴടക്കിയത്.
ധൂം സി ങ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ അഭിനഗറിലും വസീം മീററ്റിലെ ഹാപുർ റോഡിലെ ആഷിയാന കോളനിയിലുമാണ് താമസിക്കുന്നത്. ഗാസിപൂർ മാൻഡിയിൽ ധൂം സിങ്ങും വസീമും ഉണ്ടെന്ന രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും വളഞ്ഞ് പിടിക്കുകയായിരുന്നു.
സ്കൂട്ടറിലെത്തിയ ഇരുവരെയും ഇടനിലക്കാരൻ കാണിച്ചു കൊടുക്കുകയും തുടർന്ന് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കൾ വെടിയുതിർക്കുകയായിരുന്നു. മോഷ്ടാക്കളുടെ വെടിവെപ്പിൽ സബ് ഇൻസ്പെക്ടർ കരംബീറിനും ഹെഡ് കോൺസ്റ്റബിൾ ആദേശ് കുമാറിനും വെടിയേറ്റെങ്കിലും ഇരുവരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു.
പൊലീസ് നടത്തിയ വെടിവെപ്പിൽ ധൂം സിങ്ങിന്‍റെ കൈക്കും കാലിനും പരിക്കേറ്റു. കഴിഞ്ഞ ഫെബ്രുവരി 21ന് അക്ഷർധാം മന്ദറിന് സമീപം നടത്തിയ മോഷണക്കേസിൽ ധൂം സിങ്ങും കൂട്ടാളികളും പ്രതികളാണ്. കൂടാതെ, ഡൽഹിയിൽ നടന്ന മൂന്ന് മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്.
