Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ കാണാൻ...

ഭാര്യയെ കാണാൻ കസ്​റ്റഡിയിൽ നിന്ന്​ ചാടിയ മലയാളി ഡൽഹിയിൽ പിടിയിൽ

text_fields
bookmark_border
delhi-police
cancel

ന്യൂഡൽഹി: നാഗ്​പൂരിൽ പൊലീസ്​ കസ്​റ്റഡിയിൽ നിന്ന്​ രക്ഷപ്പെട്ട മലയാളി ​തടവുപുള്ളിയെ ഡൽഹിയിലെ ഭാര്യവീട്ടിൽ നിന്ന്​ പിടികൂടി. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കുറ്റം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ സീജോ ചന്ദരൻ(33) ആണ്​ പിടിയിലായത്​. 

ഈ മാസം 16നാണ്​ ചന്ദരൻ പൊലീസിനെ കബളിപ്പിച്ച്​ രക്ഷപ്പെട്ടത്​. പ്രതി എത്തിയ വിവരമറിഞ്ഞ്​ ഡൽഹി പൊലീസാണ്​ ഇയാളെ ദക്ഷിണപുരിയിലെ ഭാര്യാഗൃഹത്തിലെത്തി അറസ്​റ്റ്​ ചെയ്​തത്​. ഭാര്യയെ കാണാനായി നാഗ്​പൂരിൽ നിന്ന്​ 1100ലേറെ കിലോമീറ്റർ സഞ്ചരിച്ച്​ ഡൽഹിയിലെത്തിയ ഉടനെ തന്നെ ഇയാൾ പിടിയിലാവുകയായിരുന്നുവെന്ന്​ ഡി.സി.പി അതുൽ കുമാർ താക്കൂർ പറഞ്ഞു. 

2018ൽ ഒരു ബിൽഡറുടെ മകനെ ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട്​ തട്ടിക്കൊണ്ടുപോയ കേസിൽ മഹാരാഷ്​ട്രയിൽ അറസ്​റ്റിലായ സീജോ ചന്ദരൻ ചികിത്സക്കായി നാഗ്​പൂരിലെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴി രക്ഷപ്പെടു​കയായിരുന്നു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, കവർച്ച ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തുകയും മഹാരാഷ്​ട്ര കൺട്രോൾ ഓഫ്​ ഓർഗനൈസ്​ഡ്​ ക്രൈം ആക്​ട്​ (എം.സി.ഒ.സി.എ) പ്രകാരം കേസെടുക്കുകയും ചെയ്​തിരുന്നു. 

2012ൽ ജോലി ആവശ്യാർഥം ഡൽഹി വിട്ട്​ നാഗ്​പൂരിലെത്തിയ ചന്ദരൻ പിന്നീട്​ ഒരിക്കൽ പോലും ഭാര്യയെ കണ്ടിട്ടില്ല. നാഗ്​പൂരിൽ വെച്ച്​ ഒരു സ്​ത്രീയുമായി പരിചയത്തിലാവുകയും ചില പ്രശ്​നങ്ങ​െള തുടർന്ന്​ ഈ സ്​ത്രീയെ ചന്ദരൻ കൊല്ലാൻ ശ്രമിക്കുകയും ചെയ്​തതോടെയാണ്​ ഇയാൾ ആദ്യം അറസ്​റ്റിലാവുന്നത്​. 

പിന്നീട്​ ജയിലിൽ വെച്ച്​ ചില ക്രിമിനലുകളുമായി സൗഹാർദത്തിലായി. ജയിലിൽ നിന്ന്​ ഇറങ്ങിയതോടെ ഇവരുമായി ചേർന്ന്​ നാഗ്​പൂർ, ആന്ധ്ര പ്രദേശ്​, മധ്യപ്രദേശ്​ എന്നിവിടങ്ങളിൽ ചില കുറ്റകൃത്യങ്ങളിലേർപ്പെട്ടു വരികയായിരുന്നു. മലയാളിയായ ച​ന്ദരൻ 1980കളുടെ അവസാന​േത്താടെ കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക്​ മാറുകയായിരു​ന്നുവെന്നാണ്​​ ഇയാൾ ചോദ്യം ചെയ്യലിൽ അറിയിച്ചതെന്ന്​ പൊലീസ്​ വ്യക്തമാക്കി.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceNagpurmalayalam newsindia news
News Summary - Delhi Police nab man who escaped custody, travelled 1,100km to Capital -india news
Next Story