Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. സഫറുൽ ഇസ്​ലാം ഖാൻ...

ഡോ. സഫറുൽ ഇസ്​ലാം ഖാൻ ലാപ് ടോപ്പ് ഹാജരാക്കണമെന്ന് ഡൽഹി പൊലീസ്

text_fields
bookmark_border
delhi-minority-commision
cancel

ന്യൂഡൽഹി: വിവാദ പോസ്റ്റ് തയാറാക്കാൻ ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്​ലാം ഖാൻ ഉപയോഗിച്ച ലാപ്ടോപ്പോ  മൊബൈൽ ഫോണോ ഹാജരാക്കണമെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇസ്​ലാം ഖാന് പൊലീസ് നോട്ടീസ് അയച്ചിട്ടുമുണ്ട്​.

കഴിഞ്ഞ ബു​ധ​നാ​ഴ്ച നോ​മ്പു തു​റ​ സമയത്ത് ചോദ്യം ചെയ്യാനായി മൂ​ന്ന് ഡ​സ​നി​ലേ​റെ പൊ​ലീ​സു​കാ​ർ ഖാന്‍റെ വീ​ട്ടി​ല്‍വ​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാപ് ടോപ്പോ മൊബൈൽ ഫോണോ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. 

സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്​റ്റിട്ടുവെന്ന്​ ആരോപിച്ച് ഡോ. സഫറുൽ ഇസ്​ലാം ഖാനെതിരെ ഡൽഹി പൊലീസ്​ ആണ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. ഡൽഹി വസന്ത്​കുഞ്ച്​ സ്വദേശിയുടെ പരാതിയിലാണ്​ നടപടി.

ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോ​ഫോബിയക്കെതിരെ അറബ്​ ലോകത്ത്​ നടന്ന കാമ്പയിനെ അനുകൂലിച്ച്​ ട്വീറ്റ്​ ചെയ്​തതിനാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തത്​. ഇതുമായി ബന്ധപ്പെട്ട്​ കുവൈത്തിന്​ നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്​. 

ത​​ന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പിന്നീട് ഇസ്​ലാം ഖാൻ പറഞ്ഞിരുന്നു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceZafarul Islam Khanmalayalam newsindia news
News Summary - Delhi Police issues notice to Zafarul Islam; asks him to submit laptop -India News
Next Story