മേജറിെൻറ ഭാര്യയുടെ കൊലപാതകം: ആയുധം കണ്ടെത്താനാവാതെ പൊലീസ്
text_fieldsന്യൂഡൽഹി: സൈനിക മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മേജർ നിഖിൽ ഹന്ദയെ അറസ്റ്റ് ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഡൽഹി പൊലീസ്. സ്വിസ് കത്തി ഉപയോഗിച്ച് മേജർ നിഖിൽ ഹന്ദ ഷൈൽസ ദ്വിവേദിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിെൻറ നിഗമനം. എന്നാൽ, ഇതുവരെയായിട്ടും ഇൗ തൊണ്ടി കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
ബുധനാഴ്ച കൊലപാതകം നടന്ന സ്ഥലത്തെത്തി അഞ്ച് മണിക്കൂർ നീണ്ട പരിശോധന പൊലീസ് നടത്തിയിരുന്നു. എന്നാൽ, ഇൗ പരിശോധനയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കൊലപാതകത്തിന് ശേഷം ഹന്ദയുടെ കാറിൽ നിന്ന് ചെറിയൊരു കത്തി പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷേ ഫോറൻസിക് വിദഗ്ധർ വലിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയെന്ന് വ്യക്തമാക്കിയതോടെ മറ്റൊരു ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതിെൻറ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്ത് പൊലീസ് ഇപ്പോൾ പരിശോധന നടത്തുന്നത്.
കൊലപാതകത്തിന് ശേഷം കത്തി വലിച്ചെറിഞ്ഞുവെന്നാണ് മേജർ പറയുന്നത്. രണ്ട് ദിവസം പരിേശാധന നടത്തിയിട്ടും ഇത് കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. മനപ്പൂർവം അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളാണ് ഹന്ദ നടത്തുന്നതെന്നാണ് പൊലീസിെൻറ നിഗമനം.
