Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയും അമിത് ഷായും വിറളിപിടിച്ച 'ദുഷ്ട കൂട്ടുകെട്ട്'; 'രാഹുൽ പോരാടുന്നത് എസ്.ഐ.ആറിനെതിരെ, കേന്ദ്രത്തിന് തിരക്ക് എഫ്.ഐ.ആർ ഇടുന്നതിൽ: കോൺഗ്രസ്

text_fields
bookmark_border
FIR Against Rahul, Priyanka Over Akashvani Bhawan Entry; Cong Slams Modi-Shah as Rattled Duo
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തതിൽ വിമർശനവുമായി കോൺഗ്രസ്. ഡൽഹിയിലെ ആകാശവാണി ഭവനിലേക്ക് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തി. തോൽവി ഭയന്ന് അങ്കലാപ്പിലായ 'ദുഷ്ട കൂട്ടുകെട്ടാണ്' ഇരുവരുമെന്നും പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും കോൺഗ്രസ് തുറന്നടിച്ചു.

ചൊവ്വാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെയും 'ഇൻഡ്യ' മുന്നണി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് ആകാശവാണി ഭവന് മുന്നിൽ എട്ട് മണിക്കൂറിലധികം നീണ്ട കുത്തിയിരിപ്പ് സമരം നടന്നിരുന്നു. രാഹുലും പ്രിയങ്കയും അടക്കം 260-ലധികം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആകാശവാണി ജീവനക്കാരുടെ പരാതിയിൽ നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഇട്ടത്.

'രാഹുൽ എസ്.ഐ.ആറിനെതിരെ പോരാടുമ്പോൾ കേന്ദ്രം എഫ്.ഐ.ആർ ഇടുന്നു': ജയറാം രമേശ്

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് 'എക്സി'ൽ ശക്തമായ കുറിപ്പ് പങ്കുവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി തെരഞ്ഞെടുപ്പ് കമീഷണറും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് നടത്തുന്ന 'വോട്ട് ചോരി' (വോട്ട് മോഷണം) ഗൂഢാലോചനയെ വസ്തുതാപരമായ തെളിവുകൾ സഹിതം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുറന്നുകാട്ടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"എസ്.ഐ.ആർ എന്ന പേരിൽ 'ഷഹൻഷാ ഇൻസ്റ്റിഗേറ്റഡ് റിമൂവൽ' (ചക്രവർത്തി സ്പോൺസർ ചെയ്ത വെട്ടിനിരത്തൽ) നടത്തി കോടിക്കണക്കിന് സാധാരണക്കാരുടെ ഭരണഘടനാപരമായ വോട്ടവകാശമാണ് കവർന്നെടുത്തത്. ഈ അനീതിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് സത്യാഗ്രഹ മാർഗം സ്വീകരിക്കുമ്പോൾ അദ്ദേഹത്തിനെതിരെയും മറ്റ് നേതാക്കൾക്കെതിരെയും ഡൽഹി പൊലീസ് എഫ്.ഐ.ആർ ചുമത്തുകയാണ്. ഈ ദുഷ്ട കൂട്ടുകെട്ട് അങ്ങേയറ്റം ഭയചകിതരും വിറളിപിടിച്ചവരുമായി മാറിയിരിക്കുന്നു. കാര്യങ്ങൾ അവരുടെ കൈവിട്ടുപോയി എന്നത് വ്യക്തമാണ്."

— ജയറാം രമേശ് കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കൊള്ളയായ എസ്.ഐ.ആറിനെതിരെ പോരാടുമ്പോൾ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന തിരക്കിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FIR Against Rahul, Priyanka Over Akashvani Bhawan Entry; Cong Slams Modi-Shah as 'Rattled Duo'
Next Story