Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ.പി പ്രതിഷേധത്തിനിടെ നേഹ ബോറയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത് അപരയെ

text_fields
bookmark_border
ഡൽഹി പൊലീസിനെ ട്രോളി സോഷ്യൽ മീഡിയ
സി.ജെ.പി പ്രതിഷേധത്തിനിടെ നേഹ ബോറയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത് അപരയെ
cancel

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ഐസ നേതാവ് നേഹ ബോറയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത് അതേ രൂപസാദൃശ്യമുള്ള മറ്റൊരാളെ. ഞായറാഴ്ച നടന്ന സി.ജെ.പി പ്രതിഷേധ പ്രകടനത്തിനിടെയാണ് ഡൽഹി പൊലീസിന് ഈ അമളി പറ്റിയത്.

ആൾകൂട്ടത്തിനിടെ പൊലീസിന് പിടികൊടുക്കാതെ ഓടുകയായിരുന്നു ഈ അപര. ഒറ്റനോട്ടത്തിൽ നേഹ ബോറ തന്നെ! ഒരു തട്ടവും, കറുത്ത ഫ്രെയിമുള്ള കണ്ണാടിയും, മാസ്കും ധരിച്ച് ആൾക്കൂട്ടത്തിൽ നിന്ന ഡ്യൂപ്ലിക്കേറ്റ് നേഹയെ പോലീസ് അതേപടി തൂക്കിയെടുത്തു. തുടർന്ന്, നേഹ ബോറയെ കസ്റ്റഡിയിലെടുത്തെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. എന്നാൽ, അൽപസമയം കഴിഞ്ഞ് കൊണാട്ട്പ്ലേസിലെത്തിയപ്പോൾ അവിടെയതാ ഒറിജിനൽ നേഹ ബോറ പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നേറുന്നു!. ഇതോടെയാണ് പൊലീസ് തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്.

പ്രതിഷേധത്തിന് തൊട്ടുമുമ്പ് നേഹ ബോറ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ക്രിപ്റ്റിക് സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. "നിങ്ങളെന്നെ ശ്രദ്ധിക്കുന്നുണ്ടോ? സൂക്ഷിച്ചു നോക്കൂ, തയാറായിരിക്കൂ..." എന്നായിരുന്നു പോസ്റ്റ്. തുടർന്ന് ഏതുവിധേനയും കസ്റ്റഡിയിലെടുക്കണമെന്ന് ഉറപ്പിച്ചായിരുന്നു പൊലീസ് ഇറങ്ങിയത്. അതോടെ, ആർ.കെ. ആഷ്റാം മാർഗിൽ വെച്ച് മുഖംമൂടി ധരിച്ച ലുക്ക്-അലൈക്കിനെ കണ്ട പോലീസ്, സംശയം ലേശമില്ലാതെ അവളെ പിടികൂടി ബസ്സിൽ കയറ്റി. ആ സമയം യഥാർഥ നേഹ ബോറ എക്സിൽ വീണ്ടും പോസ്റ്റിട്ടതാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കി. "ഞങ്ങൾ ബാരിക്കേഡുകൾ മറികടന്ന് സി.പിയിൽ എത്തിയിരിക്കുന്നു!" എന്നാണ് രണ്ടാമത് നേഹ പങ്കുവെച്ചത്. ഒടുവിൽ അബദ്ധം മനസ്സിലായ പൊലീസ് പിന്നീട് യഥാർഥ നേഹ ബോറയെയും വിജയ് ചൗക്കിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവം വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണവുമായി രണ്ട് നേഹമാരും രംഗത്തെത്തി. നേഹ ബോറ തന്റേയും അപരയെയും ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചു: "രണ്ട് നേഹമാരുടെ കഥ. തന്ത്രമല്ല, കേവലം യാദൃശ്ചികത മാത്രമാണ്!" എന്നായിരുന്നു അടിക്കുറിപ്പ്. ആയിരക്കണക്കിന് പൊലീസുകാരും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉണ്ടായിട്ടും ഒരു അപരയെ തിരിച്ചറിയാൻ കഴിയാത്ത ഡൽഹി പൊലീസിന്റെ ജാഗ്രതക്കുറവിനെ ട്രോളി നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police Detains Student Leader's Lookalike by Mistake During Protest
Next Story