Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3000ത്തിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്; പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് രാജ്യതലസ്ഥാനം

text_fields
bookmark_border
3000ത്തിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്; പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് രാജ്യതലസ്ഥാനം
cancel

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് രാജ്യതലസ്ഥാനം. രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കളും സി.ജെ.പി പ്രവർത്തകരുമടക്കം ഇതുവരെ മൂവായിരത്തിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, പിണറായി വിജയൻ, മണിക്ക് സർക്കാർ എന്നീ നാല് മുൻ മുഖ്യമന്ത്രിമാർ, സി.ജെ.പി വക്താവ് അഭിജീത് ദിപ്കെ, ധ്രുവ് റാഠി അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സി.ജെ.പി വക്താവ് അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ മുംബൈയിൽ നിന്ന് വിമാനമാർഗം ഡൽഹിയിലെത്തിയ ഉടൻ പൊലീസ് വിമാനത്തിനുള്ളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചയ്ക്ക് ഗുരുഗ്രാമിലെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐസ നേതാവ് നേഹ ബോറ ഉൾപ്പെടെയുള്ള വിദ്യാർഥി നേതാക്കളെയും ചില മാധ്യമപ്രവർത്തകരെയും തെരുവുകളിലൂടെ വലിച്ചിഴച്ച് വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. സി.ജെ.പി പ്രവർത്തകർ ഒന്നാകെ തെരുവിലിറങ്ങിയതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

രാവിലെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കേന്ദ്രം വിന്യസിച്ചിരുന്നത്. തുടർന്ന് പരിസരത്തെത്തിയ ഉടനെ നൂറുകണക്കിന് പ്രവർത്തകരെ ജന്തർ മന്തറിൽ എത്തിയ ഉടൻതന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു.

അഭിജീത് ദിപ്കെ അറസ്റ്റിലായ സാഹചര്യത്തിൽ സമരം നയിക്കാൻ അജിങ്ക്യ ഷിൻഡെയെ ചുമതലപ്പെടുത്തി. ഡൽഹി പൊലീസ് തടയാൻ ശ്രമിച്ചാൽ, തടയുന്ന ഓരോ സ്ഥലവും ജന്തർ മന്തറാക്കി മാറ്റുമെന്നും സമരക്കാരോട് മുന്നിട്ടിറങ്ങാനും അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു. കൂടുതൽ അറസ്റ്റുകളുണ്ടെങ്കിലും കീഴടങ്ങില്ലെന്നും ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സി.ജെ.പി തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police Detains Over 3,000 Amid Protests
Next Story