Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഡി കാർഡ് ധരിച്ചിട്ടും രക്ഷയില്ല; ഡൽഹിയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ 12 മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

text_fields
bookmark_border
ഐഡി കാർഡ് ധരിച്ചിട്ടും രക്ഷയില്ല; ഡൽഹിയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ 12 മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കുറഞ്ഞത് 12 മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദി ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു, ഹിന്ദുസ്ഥാൻ തുടങ്ങിയ ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരും ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമുകളുടെ കാമറാമാൻമാരും ഉൾപ്പെടെ കുറഞ്ഞത് 12 മാധ്യമപ്രവർത്തകരെയാണ് ഡൽഹി ​പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിന്റെ രണ്ടാം ദിവസവും തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രസ് ഐ.ഡി കാർഡ് ധരിച്ചിട്ടുപോലും പൊലീസ് തങ്ങളോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ പത്രത്തിന്റെ റിപ്പോർട്ടർ ആശിഷ് സിങ് വെളിപ്പെടുത്തി. ആർ.കെ ആശ്രമം മാർഗിൽ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് അദ്ദേഹത്തെ പൊലീസ് പിടിച്ചുവെച്ചത്. മാധ്യമപ്രവർത്തകനാണെന്ന് പലതവണ ആവർത്തിച്ചു പറഞ്ഞിട്ടും പൊലീസ് ബലമായി ബസ്സിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ പ്രതിഷേധക്കാരുടെ കൂട്ടത്തിൽ നിൽക്കുകയോ ചെയ്യാതിരുന്നിട്ടും തനിക്കെതിരെ പൊലീസ് അക്രമം കാണിച്ചതായി ആശിഷ് സിങ് പറഞ്ഞു.

സമാനമായ അനുഭവമാണ് ഒരു ദേശീയ വാർത്താ ഏജൻസിയിലെ ഫോട്ടോജേണലിസ്റ്റിനും നേരിടേണ്ടി വന്നത്. പൊലീസ് പട്രോളിങ്ങിന്റെയും അറസ്റ്റിന്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെ ഇവരെ പെട്ടെന്ന് ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് ഹിന്ദിയുടെ മൂന്ന് റിപ്പോർട്ടർമാരെയും ദി ഹിന്ദു പത്രത്തിന്റെ ഒരു റിപ്പോർട്ടറെയും ഡിജിറ്റൽ മാധ്യമങ്ങളിലെ കാമറാമാന്മാരെയും പോലീസ് തടഞ്ഞുവെച്ചു.

കണോട്ട് പ്ലേസിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ എക്സ്പ്രസ് മാധ്യമപ്രവർത്തകരായ ശാശ്വത്, സിയ, വിജയ് എന്നിവരെ 12 കിലോമീറ്റർ അകലെയുള്ള ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുകയും 45 മിനിറ്റിനു ശേഷം മോചിപ്പിക്കുകയുമായിരുന്നു. പ്രസ് ആണെന്ന് ഉറപ്പിച്ചു പറഞ്ഞതിനെ തുടർന്നാണ് ദി ഹിന്ദുവിന്റെ വനിതാ റിപ്പോർട്ടറെ പിന്നീട് പെവലീസ് ഒഴിവാക്കിയത്. അതേസമയം, മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കാൻ ഡൽഹി പൊലീസ് പബ്ലിക് റിലേഷൻസ് ഓഫിസർ തയാറായില്ല.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും കസ്റ്റഡിയിലെടുക്കുന്ന സംഭവങ്ങൾ ഡൽഹിയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവന്ന നടപടികൾ വാർത്താ ശേഖരണത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - At least 12 journalists covering anti-CEC protests, including Hindustan reporter, detained by Delhi Police
Next Story