ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധം: പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്ന വാർത്തകൾ തള്ളി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: കേന്ദ്രപസര്‍ക്കാരിനെതിരെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷങ്ങളിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ ഡൽഹി പൊലീസ് തള്ളി. ഈ പ്രചാരണം 'തെറ്റിദ്ധാരണാജനകമാണെന്ന്' ഡൽഹി പൊലീസ് വ്യക്തമാക്കി. 'സി.ജെ.പി പ്രതിഷേധക്കാരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ അത്തരം തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല' എന്ന് എക്സിലെ കുറിപ്പിൽ, ഡൽഹി പൊലീസ് വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാരോട് അവർ അഭ്യർഥിച്ചു. ജൂലൈ 20 ലെ പ്രതിഷേധത്തിനിടയുണ്ടായ സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വീഡിയോ റെക്കോർഡിംഗുകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവയിലൂടെ പൊലീസ് വ്യക്തികളെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നുമായിരുന്നു മാധ്യമങ്ങളിലെ റിപ്പോർട്ട്.
ജൂലൈ 20 ന് സി.ജെ.പി പാർലമെന്റിലേക്ക് 'ചലോ സൻസദ്' മാർച്ച് പൊലീസ് നടത്തിയ ലാത്തി ചാർജിനെ തുടർന്ന് ഡൽഹി തെരുവുകളിൽ നടന്ന അക്രമപരമ്പരകളിൽ പ്രതിഷേധക്കാർക്കും പോലീസിനും പരിക്കേറ്റിരുന്നു. സംഘർഷത്തിനിടയിൽ ഡൽഹി പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും പൊല്ലറ്റ് ഗണ്ണുകളും പ്രയോഗിച്ചു.
സമരത്തെക്രൂരമായി അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കുകയും സമരത്തിന് പിന്തു പ്രഖ്യാപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തുകയും ചെയ്തിരുന്നു.
ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം, സി.ജെ.പി അംഗങ്ങളുമായി ചർച്ചക്ക് തയ്യാറായിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ ഇന്ന് ഉച്ചക്ക് 12.30 നാണ് ചർച്ച.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ ജൂൺ 28 മുതൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, കഴിഞ്ഞ രാത്രി സർക്കാരിന്റെ ഉറപ്പുകളെ തുടർന്ന് സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമരം അസവാനിപ്പിച്ചത്.
ഡൽഹി ജന്തർമന്തറിലും ജൂലൈ 20 ലെ പാർലമെന്റ് മാർച്ചിലും സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യില്ല, നീറ്റ് പരീക്ഷയുടെ പേരിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും, പരീക്ഷാ സംബന്ധമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ചർച്ച ചെയ്യും തുടങ്ങിയ ഉപാധികളോടെയാണ് സമരം പിൻവലിച്ചത്. വിഷയത്തിൽ പാർലമെന്‍റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

