Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസികൾക്ക് നേരെ വെടിയുതിർത്തു

text_fields
bookmark_border
revolvor-fire
cancel

ന്യൂഡൽഹി: ഡൽഹിയിൽ വാക്കുതർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസികൾക്ക് നേരെ വെടിയുതിർത്തു. സീലാംപൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ്റ്റബിൾ രാജീവ് ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്. 

വടക്ക് കിഴക്കൻ ഡൽഹിയിലെ മീററ്റ് നഗറിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കൻ ഡി.സി.പി വേദ് പ്രകാശ് സൂര്യ അറിയിച്ചു.  

രാജീവിന്‍റെ കുടുംബവും അയൽവാസികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥൻ റിവോൾവർ ഉപയോഗിച്ച് മൂന്നു പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തർക്കത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Police constable opens fire outside home, 3 injured -India News
Next Story