Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Police Arrests 11 In ₹ 150 Crore Mobile App Fraud Case
cancel
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ ആപ്പുകളുടെ​...

മൊബൈൽ ആപ്പുകളുടെ​ പേരിൽ 150 കോടി തട്ടി; ചാർ​േട്ടർഡ്​ അക്കൗണ്ടന്‍റുമാർ ഉൾപ്പെടെ 11പേർ അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: മൊബൈൽ ആപ്ലിക്കേഷനുകളുടെ പേരിൽ 150 കോടി തട്ടിയെടുത്ത രണ്ടു ചാർ​േട്ടർഡ്​ അക്കൗണ്ടന്‍റുമാർ ഉൾപ്പെടെ 11 പേർ പിടിയിൽ. രണ്ടുമാസത്തിനുള്ളിൽ അഞ്ചുലക്ഷം പേരെ കബളിപ്പിച്ച്​ 150 കോടി തട്ടുകയായിരുന്നു. രണ്ടു മൊബൈൽ ആപ്ലിക്കേഷനുകളിൽനിന്ന്​ ലാഭകരമായ വരുമാനം നൽകാമെന്ന്​ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്​.

ഇവരുടെ പേരിൽ വിവിധ ബാങ്കുകളിൽ നിക്ഷേപമുള്ള 11 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്​. പവർ ബാങ്ക്​, EZPlan എന്നീ പേരിലുള്ള രണ്ടു മൊബൈൽ ആപ്പുകളുടെ പേരിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽനിന്നുള്ള ജനങ്ങൾ പോസ്റ്റ്​ ചെയ്​ത നോട്ടീസുകൾ ഡൽഹി പൊലീസിന്‍റെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ലാഭകരമായ വരുമാനം വാഗ്​ദാനം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ്​ പോസ്​റ്റ്​.

ബംഗളൂരു ആസ്​ഥാനമായ സ്റ്റാർട്ട്​അപ്പ്​്​ പ്രൊജക്​ടാണ്​ പവർ ബാങ്കി​േന്‍റത്​. എന്നാൽ അതിന്‍റെ സെർവർ കണ്ടെത്തിയത്​ ചൈനയിലായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

നിക്ഷേപകർ കൂടുതൽ പണം ഇറക്കുന്നതിനായി ആദ്യ നിക്ഷേപത്തിന്‍റെ അഞ്ചുമുതൽ 10 വരെ ശതമാനം തിരിച്ചുനൽകിയിരുന്നു. ഇതിൽ വിശ്വാസം ഉടലെടുത്തതോടെ ആളുകൾ കൂടുതൽ പണം പ്രൊജക്​ടിലേക്ക്​ നിക്ഷേപിക്കുകയായിരുന്നു.

തട്ടിപ്പ്​ മനസിലാക്കുന്നതിനായി പൊലീസ്​ ഒരു ടോക്കൺ തുക ഇതിൽ നിക്ഷേപിച്ചു. പിന്നീട്​ ഇവർ​ തട്ടിപ്പ്​ വഴിത്തിരിച്ചുവിടുന്നതിനായി 25ഓളം വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക്​ കൈമാറിക്കൊണ്ടിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവയായിരുന്നു ഈ കമ്പനികൾ. നിക്ഷേപം സൂക്ഷിച്ചിരിക്കുന്ന ബാങ്ക്​ അക്കൗണ്ട്​ രേഖകളിൽനിന്ന്​ ഒരാളുടെ ഫോൺ നമ്പർ പൊലീസിന്​ ലഭിക്കുകയായിരുന്നു. ഇതിലൂടെ പശ്ചിമബംഗാളിലെ ഉലുബേറിയ എന്ന സ്​ഥലത്തെ ഷേയ്​ക്ക്​ റോബിൻ എന്നയാളെ തിരിച്ചറിഞ്ഞു. ജൂൺ രണ്ടിന്​ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇയാളെ പൊലീസ്​ പിടികൂടി. കൂടാതെ കൂട്ടാളികളെയും പൊലീസ്​ പിടികൂടുകയായിരുന്നു.

ചാർ​േട്ടർഡ്​ അക്കൗണ്ടന്‍റുമാരുടെ നേതൃത്വത്തിൽ 110ഓളം ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഇതിൽ ചിലത്​ ചൈനീസ്​ പൗരൻമാരുടെ പേരിലായിരുന്നു. ടെലഗ്രാം വഴി റോബിൻ ഈ ചൈനീസ്​ പൗരൻമാരുമായി ആശയവിനിമയം നടത്തുകയും ചെയ്​തിരുന്നു. റോബിനെ അറസ്റ്റ്​ ചെയ്യു​േമ്പാൾ അയാൾ 29 ബാങ്ക്​ അക്കൗണ്ടുകൾ കൈകാര്യം ചെയ്​തിരുന്നു.

വാട്​സ്​ആപും ടെലഗ്രാമും വഴി നിരന്തരം ബന്ധപ്പെട്ട്​ ഇവർ പലരിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന്​ പിന്നിൽ നിരവധി ചൈനീസ്​ പൗരൻമാരുണ്ടെന്നാണ്​ പൊലീസിന്‍റെ കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraud CaseDelhi PoliceMobile App Fraud Case
News Summary - Delhi Police Arrests 11 In ₹ 150 Crore Mobile App Fraud Case
Next Story