Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡല്‍ഹി പൊലീസ് വേട്ട: ...

ഡല്‍ഹി പൊലീസ് വേട്ട:  ഐക്യദാര്‍ഢ്യവുമായി  1100 സ്​ത്രീപ്രവർത്തകർ 

text_fields
bookmark_border
ഡല്‍ഹി പൊലീസ് വേട്ട:  ഐക്യദാര്‍ഢ്യവുമായി  1100 സ്​ത്രീപ്രവർത്തകർ 
cancel

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ സ​മ​ര​ത്തി‍​െൻറ പേ​രി​ല്‍ ഡ​ല്‍ഹി പൊ​ലീ​സ് വേ​ട്ട​യാ​ടു​ന്ന മു​സ്​​ലിം ആ​ക്ടി​വി​സ്​​റ്റു​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ 1100 സ്ത്രീ ​പ്ര​വ​ര്‍ത്ത​ക​ര്‍ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചു. 

ജ​ന​സം​ഖ്യ പ​ട്ടി​ക​ക്കും പൗ​ര​ത്വ പ​ട്ടി​ക​ക്കും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ പൗ​ര​ത്വ നി​യ​മ​ത്തി​നു​മെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന​വ​ര്‍ക്കെ​തി​രാ​യ ഡ​ല്‍ഹി പൊ​ലീ​സ് ന​ട​പ​ടി​യെ ആ​ക്ടി​വി​സ്​​റ്റു​ക​ളും അ​ക്കാ​ദ​മി​ക വി​ച​ക്ഷ​ണ​രും എ​ഴു​ത്തു​കാ​രും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും നാ​ട​ക പ്ര​വ​ര്‍ത്ത​ക​രും അ​ഭി​ഭാ​ഷ​ക​രും സി​നി​മ പ്ര​വ​ര്‍ത്ത​ക​രും വി​ദ്യാ​ര്‍ഥി നേ​താ​ക്ക​ളും അ​ട​ങ്ങു​ന്ന​വ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ അ​പ​ല​പി​ച്ചു. 

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി‍​െൻറ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് കോ​വി​ഡ് ലോ​ക്ഡൗ​ണി‍​െൻറ മ​റ​വി​ല്‍ ഡ​ല്‍ഹി പൊ​ലീ​സ് വേ​ട്ട​യാ​ടു​ന്ന​തെ​ന്ന് പ്ര​സ്താ​വ​ന കു​റ്റ​പ്പെ​ടു​ത്തി. 
ഡ​ല്‍ഹി വ​ര്‍ഗീ​യാ​ക്ര​മ​ണ​ത്തെ പൗ​ര​ത്വ സ​മ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് ത​ള്ളി​ക്ക​ള​ഞ്ഞ പ്ര​സ്താ​വ​ന​യി​ൽ, ബി.​ജെ.​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കു​ര്‍, ക​പി​ല്‍ മി​ശ്ര, പ​ര്‍വേ​ഷ് വ​ര്‍മ, എ​ന്നി​വ​ര​ട​ക്ക​മു​ള്ള ക​ലാ​പ​ത്തി‍​െൻറ യ​ഥാ​ര്‍ഥ ഗൂ​ഢാ​ലോ​ച​ക​രെ പി​ടി​കൂ​ടാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ല്‍ഹി വ​ര്‍ഗീ​യാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍ഹി പൊ​ലീ​സ് ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത മു​ഴു​വ​നാ​ളു​ക​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച്​ അ​വ​ര്‍ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തി‍​െൻറ മു​ന്‍നി​ര​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​നി​ത പ്ര​വ​ര്‍ത്ത​ക​രാ​യ ഗു​ലി​ഫ് ഷാ, ​സ​ഫൂ​റ സ​ര്‍ഗാ​ര്‍, ഇ​ശ്റ​ത്ത് ജ​ഹാ​ന്‍ എ​ന്നി​വ​രു​ടെ കാ​ര്യം പ്ര​സ്താ​വ​ന​യി​ൽ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. 

വ​ല​തു​പ​ക്ഷ​ത്തി​​െൻറ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കും ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ രാ​ജ്യ​മൊ​ട്ടു​ക്കും 200 ശാ​ഹീ​ന്‍ബാ​ഗു​ക​ള്‍ സൃ​ഷ്​​ടി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള്‍ക്ക് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ചു. വ​ര്‍ഗീ​യ​ക​ലാ​പം നേ​രി​ടു​ന്ന​തി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ര്‍ കാ​ണി​ച്ച ധീ​ര​ത​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. മേ​ധ പ​ട്ക​ര്‍, ആ​നി​രാ​ജ, ഫാ​റ ന​ഖ്​​വി, ശ​ബ്നം ഹ​ശ്മി, സോ​ണി സോ​റി, ടീ​സ്​​റ്റ സെ​റ്റ​ല്‍വാ​ദ്, ക​വി​ത ശ്രീ​വാ​സ്ത​വ, സോ​യ ഹ​സ​ന്‍,  മീ​ന ക​ന്ത​സ്വാ​മി, ഗ​ത ഹ​രി​ഹ​ര​ന്‍, പ​മേ​ല ഫി​ലി​പ്പോ​സ്, അ​പ​ര്‍ണ സെ​ന്‍, വാ​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍ തു​ട​ങ്ങി 1100 പേ​രാ​ണ് പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policemalayalam newsindia newsCitizenship Amendment ActCAA protest
News Summary - Delhi police and Caa protest-India News
Next Story