Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഹോട്ടലുകളിൽ...

ഡൽഹിയിൽ ഹോട്ടലുകളിൽ 'ഹലാൽ', 'ഝട്ക' ബോർഡുകൾ നിർബന്ധം

text_fields
bookmark_border
ഡൽഹിയിൽ ഹോട്ടലുകളിൽ ഹലാൽ, ഝട്ക ബോർഡുകൾ നിർബന്ധം
cancel

ന്യൂഡൽഹി: സൗത്ത്​ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ ഹോട്ടലുകളിൽ മാംസവിതരണത്തിന്​​ 'ഹലാൽ', 'ഝട്ക' ബോർഡുകൾ പ്രദർശിപ്പിക്കൽ നിർബന്ധമാക്കാൻ പോകുന്നു. ഇതുസംബന്ധിച്ച്​ സൗത്ത്​ ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടപടിക്രമം തയാറാക്കി. വിഷയം ചർച്ച ചെയാൻ പ്രത്യേക മീറ്റിങ്ങും കൂടിയിരുന്നു. ബി.ജെ.പിയാണ്​ സൗത്ത്​ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്നത്​.

'ഹലാൽ' (ഇസ്​ലാം-ജൂത മതവിശ്വാസ പ്രകാരം മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന രീതി), 'ഝട്ക' ( ഹിന്ദു-സിഖ്​-ക്രൈസ്​തവ​ മതവിശ്വാസ പ്രകാരമുള്ള കശാപ്പ് രീതി) അറിയിപ്പുകൾ ഉപഭോക്താക്കൾ കാണുംവിധം ശരിയായി വെക്കണമെന്നാണ്​ ഉത്തരവിൽ പറയുന്നത്​. ഹിന്ദു-സിഖ്​ മതവിശ്വാസ പ്രകാരം 'ഹലാൽ' വിഭവം കഴിക്കുന്നത്​ നിഷിദ്ധമാണെന്നും അതുകൊണ്ട്​ ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാതിരിക്കാൻ നിർബന്ധമായും ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും ബോർഡുകൾ സ്​ഥാപിക്കണമെന്നും കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

എന്നാൽ, കോർപറേഷ​‍െൻറ പുതിയ നീക്കത്തെ വ്യാപാരികൾ സ്വാഗതം ചെയ്​തില്ല. മറ്റു പ്രശ്​നങ്ങൾ വഴിതിരിച്ചു വിടാനാണ്​ ഈ തീരുമാനമെന്ന്​ വ്യാപാരി സംഘടന പ്രതിനിധികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Halal food
Next Story