Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ...

ഡൽഹിയിൽ അപ്പാർട്മെന്‍റിൽ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് മരണം

text_fields
bookmark_border
delhi fire
cancel
camera_alt

ഡ​ൽ​ഹി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നി രക്ഷാ സേന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ള​ട​ക്കം ഒ​മ്പ​തു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഗു​രു​ത​ര പ​രി​ക്കു​​ക​ളോ​ടെ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട നി​ര​വ​ധി പേ​ർ​ക്കും പൊ​ള്ള​ലേ​റ്റു.

ബു​ധ​നാ​ഴ്ച രാ​വി​ലെ സൗ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ പാ​ല​ത്താ​ണ് ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്‌​മെ​ന്റി​ലും ഒ​ന്നാം നി​ല​യി​ലു​മാ​യി തു​ണി​ത്ത​ര​ങ്ങ​ളും സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന ക​ട​യും മു​ക​ൾ നി​ല​ക​ളി​ൽ ക​ട​യു​ട​മ​സ്ഥ​ൻ രാ​ജേ​ന്ദ​ർ കാ​ശ്യ​പി​ന്റെ കു​ടും​ബ​വു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും ബ​ന്ധു​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ​വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ര​ല​ക്ഷം വീ​ത​വും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Residential BuildingDelhi NewsIndia NewsFire broke out
News Summary - Delhi Palam house fire: 9 dead
Next Story