ഡൽഹിയിൽ നഴ്സുമാരുടെ സമരം തുടരുന്നു
text_fieldsന്യൂഡൽഹി: മാനേജ്മെൻറിെൻറ പ്രതികാര നടപടിക്ക് ഇരയായതിനെ തുടർന്ന് മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഡൽഹി െഎ.എൽ.ബി.എസ് ആശുപത്രിയിലെ സമരം നാലാം ദിവസം പിന്നിട്ടു. പിരിച്ചുവിട്ട നഴ്സിെന തിരിച്ചെടുക്കുക, മാനേജ്െമൻറ് പ്രതികാര നടപടി അവസാനിപ്പിക്കുക, ഡൽഹി സർക്കാർ സമഗ്രമായി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രശ്നം അവസാനിപ്പിക്കാൻ ഇടെപടണമെന്നാവശ്യപ്പെട്ട് സംഘടന പ്രതിനിധികൾ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നും വിഷയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
