ഡൽഹിയിലെ കൂട്ട മരണത്തിന് പിന്നിൽ മന്ത്രവാദമോ ?
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വീട്ടിനകത്ത് നിന്ന് ലഭിച്ച കൈപ്പടയിലെഴുതിയ ചില കുറിപ്പുകളാണ് പൊലീസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചത്. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ദുർമന്ത്രവാദത്തെ സൂചിപ്പിക്കുന്നതാണെന്നാണ് പൊലീസിെൻറ ഭാഷ്യം.
തുടക്കത്തിൽ കൂട്ട ആത്മഹത്യയാണെന്നും പിന്നീട് കുടുംബത്തിലെ ഒരംഗം കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പൊലീസിെൻറ നിഗമനം. എന്നാൽ വീട്ടിൽ നിന്നും ലഭിച്ച കുറിപ്പിലുള്ള വാചകങ്ങൾ വിചിത്രമായിരുന്നു. ‘‘ മനുഷ്യ ശരീരം താൽകാലികമാണ്. കണ്ണും വായും മറച്ച് ഒരാൾക്ക് ഭയത്തെ അതിജീവിക്കാം’’ ഇതായിരുന്നു ദുരൂഹത ഭാക്കിയാക്കി ആ വാചകങ്ങൾ. ഇത് കേസുമായി ബന്ധിപ്പിച്ച് അന്വേഷണം കൂടുതൽ സജീവമാക്കിയിരിക്കുകയാണ് പൊലീസ്.

ഭാട്ടിയ കുടുംബത്തിൽ ഒരു കല്യാണം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിക്കുന്നത്. തേലന്ന് രാത്രി വരെ സന്തോഷത്തോടെ കാണപ്പെട്ട കുടംബത്തെ പിറ്റേന്ന് കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കാണേണ്ടി വന്നതിെൻറ ഞെട്ടലിലാണ് അയൽവാസികൾ. കൊല്ലപ്പെട്ട 11 പേരിൽ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാൽ ഒരാളെ മറ്റൊരു മുറിയിൽ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് സംശയം ജനിപ്പിച്ചു.
എങ്ങനെ മോചനം നേടാം? എന്നുള്ളതായിരുന്നു വീട്ടിൽ നിന്നും ലഭിച്ച കുറിപ്പിലെ വാചകങ്ങൾ അർഥമാക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘‘മനുഷ്യ ശരീരം താൽക്കാലികമാണെന്നും എന്നാൽ ആത്മാവിന് മരണമില്ലെന്ന സന്ദേശവുമാണ് അത് നൽകുന്നതെന്നും ഇത് കേസിൽ നിർണായകമാണെന്നും അദ്ദേഹം അറിയിച്ചു.
മരിച്ച 11 പേരിൽ രണ്ട് പുരുഷൻമാരും ആറ് സ്ത്രീകളും രണ്ട് ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാരായൺ ദേവി (77) മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിെൻറ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിെൻറ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. എല്ലാവരെയും ബുറാരിയിലുള്ള വീട്ടിനകത്ത് കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതിൽ 77 വയസ്സുള്ള നാരായൺ ദേവി മറ്റൊരു മുറിയിൽ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
