രണ്ടു വോട്ടിന് തോറ്റിടത്ത് ഇ.വി.എം സീൽ ചെയ്യാൻ നിർദേശം
text_fieldsന്യൂഡൽഹി: ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ രണ്ടു വോട്ടിന് തോറ്റ വാർഡിൽ സ്ഥാനാർഥിയുടെ പരാതിയെത്തുടർന്ന് വോട്ടുയന്ത്രം സീൽ ചെയ്യാൻ ഡൽഹി കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. സൗത്ത് ഡൽഹി മുനിസിപ്പാലിറ്റിയിൽ മത്സരിച്ച ബി.ജെ.പി കൗൺസിലർ അനിത തൻവാറാണ് രണ്ടു വോട്ടിന് വിജയിച്ചത്. ഇവിടെ മത്സരിച്ച ആം ആദ്മി പാർട്ടി സ്ഥാനാർഥി പിങ്കി ത്യാഗിയാണ് വോട്ടുയന്ത്രത്തിൽ തിരിമറി ആരോപിച്ച് കോടതിയെ സമീപിച്ചത്. പിങ്കിക്ക് 8413 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി കൗൺസിലർക്ക് 8415 വോട്ടാണ് ലഭിച്ചത്. മേയ് 19ന് പിങ്കി ത്യാഗിയുടെ ഹരജിയിൽ മറുപടി നൽകാനും കോടതി തെരെഞ്ഞടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
