Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനക്കമ്പനികൾക്കും...

വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഒരുപോലെ ആശ്വാസം; ഡൽഹിയിലും മുംബൈയിലും വിമാന ഇന്ധന നികുതി ഗണ്യമായി കുറച്ചു

text_fields
bookmark_border
വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഒരുപോലെ ആശ്വാസം; ഡൽഹിയിലും മുംബൈയിലും വിമാന ഇന്ധന നികുതി ഗണ്യമായി കുറച്ചു
cancel

ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രങ്ങളാണ് ഡൽഹിയും മുബൈയും. യു.എസ്-ഇറാൻ യുദ്ധം, രൂപയുടെ മൂല്യത്തകർച്ച, വർദ്ധിച്ചു വരുന്ന പ്രവർത്തന ചെലവുകൾ എന്നിവ കാരണം ജെറ്റ് ഇന്ധന വില വർധിച്ചിരുന്നു. ഇതിനാൽ തന്നെ വിമാന കമ്പനികൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്.

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഏവിയേഷൻ ടർബൈൻ ഇന്ധന നികുതി ഗണ്യമായി കുറച്ചത്. ഡൽഹി ആറ് മാസത്തേക്ക് എ.ടി.എഫിന്‍റെ വാറ്റ് (വിമാനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലാണ് എ.ടി.എഫ്) 25 ശതമാനത്തിൽ നിന്ന് 7 ശതമാനമായും മഹാരാഷ്ട്ര ആഭ്യന്തര വിമാന പ്രവർത്തനങ്ങൾക്കുള്ള മുംബൈയുടെ എ.ടി.എഫ് വാറ്റ് 18 ശതമാനത്തിൽ നിന്നും 7 ശതമാനമായും കുറച്ചു.

ഒരു വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്‍റെ 30 മുതൽ 40 ശതമാനം വരെ എ.ടി.എഫ് വഹിക്കുന്നു. മിഡിൽ ഈസ്റ്റ് സംഘർഷാവസ്ഥയുടെയും വ്യോമാതിർത്തി നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഏറ്റക്കുറച്ചിൽ വരികയും ഇത് എ.ടി.എഫ് വിലയിൽ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു.

വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എയർലൈൻ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ഇത് വിമാനക്കമ്പനികളെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഏറ്റവും പുതിയ നികുതി ഇളവ് വിമാനക്കമ്പനികൾക്ക് ആശ്വാസം നൽകുകയും ഇന്ധനച്ചെലവ് കുറക്കുകയും, ജനങ്ങളുടെ യാത്രാ ചെലവ് നിജപ്പെടുത്തുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aviationnewsFuel taxIndia News
News Summary - Delhi, Mumbai Slash Jet Fuel Tax
Next Story