Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പള്ളി പൊളിക്കലിനെതിരെ ഡൽഹിയിൽ പ്രതിഷേധം; എസ്.ഐ.ഒ പ്രസിഡന്‍റ് അടക്കം നിരവധിപേർ കസ്റ്റഡിയിൽ

text_fields
bookmark_border
പള്ളി പൊളിക്കലിനെതിരെ ഡൽഹിയിൽ പ്രതിഷേധം; എസ്.ഐ.ഒ പ്രസിഡന്‍റ് അടക്കം നിരവധിപേർ കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: മസ്ജിദുകൾക്കും വഖ്ഫ് സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ വ്യാപക അറസ്റ്റ്. എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അബ്ദുൽ ഹഫീസ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, പ്രവർത്തകരായ ഫർഹാൻ, ആസിം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്ന് എസ്.ഐ.ഒയും ഫ്രറ്റേണിറ്റി മൂവ്മെന്റും ശക്തമായി ആവശ്യപ്പെട്ടു.

സമര പരിപാടികൾക്ക് മുന്നോടിയായി എ.പി.സി.ആർ ജനറൽ സെക്രട്ടറി നദീം ഖാനെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കി. മസ്ജിദുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ജനശ്രദ്ധയിൽ പെടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഡൽഹി പൊലീസിന്റെ ഇത്തരം നടപടികൾ എന്ന് നേതാക്കൾ ആരോപിച്ചു. ജന്തർ മന്തറിലെ പ്രതിഷേധ വേദിക്ക് ചുറ്റും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കം നൂറുകണക്കിന് ആളുകൾ രണ്ടു രാത്രികളിലായി പള്ളിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മസ്ജിദ് പൊളിക്കാനുള്ള നീക്കം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

2028-ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിനായി പള്ളിയുടെ ചില ഭാഗങ്ങൾ അടയാളപ്പെടുത്തുകയും അർധരാത്രിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കാനുള്ള നീക്കം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രദേശവാസികളായ മുസ്‌ലിംകൾ ഒന്നടങ്കം പള്ളിയിൽ പ്രവേശിച്ച് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പള്ളി പൊളിക്കുന്നത് തടയാനാണ് തങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ അകത്ത് തുടരുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

പ്രദേശവാസികളുമായും പള്ളി കമ്മിറ്റി അംഗങ്ങളുമായും ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കാനാണ് നിലവിൽ ശ്രമിക്കുന്നതെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പ്രതികരിച്ചു. ഇതിന്റെ ഭാഗമായാണ് പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ ഭരണകൂടം തയ്യാറായത്.

അതേസമയം, പൊളിക്കൽ നടപടിക്കെതിരെ നിയമപോരാട്ടം ശക്തമാക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. മസ്ജിദ് പൊളിക്കാൻ അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) അഭിഭാഷകൻ സെയ്ദ് പഠാൻ പറഞ്ഞു. പള്ളി കമ്മിറ്റിയും അഭിഭാഷകരും ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ ഹരജി തിങ്കളാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയ്ക്കും വരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Mosque Demolition Protest SIO President Arrested
Next Story