Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി വിട്ട്​...

എ.എ.പി വിട്ട്​ ബി.എസ്​.പിയിൽ ചേർന്ന എം.എൽ.എക്കെതിരെ ആക്രമണം

text_fields
bookmark_border
bsp-mla-attack
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി വിട്ട്​ ബി.എസ്​.പിയിൽ ചേർന്ന എം.എൽ.എക്കെതിരെ ആക്രമണം. ബുധനാഴ്​ച രാത്രിയാണ്​ ആക്രമണ മുണ്ടായത്​. ബാദാർപുരിൽ നിന്നുള്ള നാരായൺ ദത്ത്​ ശർമ്മയാണ്​​ ആക്രമണത്തിനിരയായത്​.

തെരഞ്ഞെടുപ്പ്​ യോഗം കഴിഞ്ഞ്​ മടങ്ങും വഴി 10 അംഗ സംഘം അദ്ദേഹ​ത്തിൻെറ വാഹനം തടഞ്ഞുനിർത്തുകയും ഗ്ലാസുകൾ അടിച്ച്​ തകർക്കുകയായിരുന്നു. എം.എൽ.എക്ക്​ പരിക്കേറ്റു.

ആക്രമണത്തിൽ കാറിൻെറ വിൻഡ്​ഷീൽഡ്​, ബോണറ്റ്​ എന്നിവ തകർന്നു. തെരഞ്ഞെടുപ്പ്​ എതിരാളികളാണ്​ ആക്രമണം നടത്തിയതെന്ന്​ നാരായൺ ദത്ത്​ ആരോപിച്ചു. കോൺഗ്രസ്​ വിട്ട്​ എ.എ.പിയിലെത്തിയ രാം സിങ്​ നേതാജിയാണ്​ ബാദാർപൂരിൽ നിന്നുള്ള ആം ആദ്​മി പാർട്ടി സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aap mladelhi electionmalayalam newsindia news
News Summary - Delhi MLA Narayan Dutt Sharma attacked-India news
Next Story