മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ അവാര്‍ഡ്
text_fieldsന്യൂഡല്‍ഹി: മലയാളികള്‍ അടക്കം നൂറിലേറെ പ്രതിഭകള്‍ ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍െറ ഈ വര്‍ഷത്തെ മികവിനുള്ള അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. മലയാളികളായ ഇന്‍റര്‍ഫെയ്ത് ഡയലോഗിന്‍െറ ഫാ. ഡോ. എം.ഡി തോമസ് മത സൗഹാര്‍ദത്തിനും, ഫാദര്‍ വര്‍ഗീസ് കുന്നത്ത് സാമൂഹിക സേവനത്തിനും, കെ.കെ സുഹൈല്‍ നയിക്കുന്ന ‘ക്വില്‍ ഫൗണ്ടേഷന്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും, ആദിത്യ മേനോന്‍ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകനും, മക്തൂബ് മീഡിയയിലെ ശഹീന്‍ അബ്ദുല്ല യുവ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുകള്‍ക്കര്‍ഹരായി. മന്‍സൂര്‍ ആലം, ടിസ്റ്റ സെല്‍വാദ്, അക്തറുല്‍ വാസി, എന്നിവരടക്കം ഒമ്പത് പേര്‍ക്ക് ആജീവനാന്ത അവാര്‍ഡ് ലഭിച്ചു.
ഹുംറ ഖുറൈശി, അഭിസാര്‍ ശര്‍മ, മഹ്താബ് ആലം, ഖുര്‍ബാന്‍ അലി, മഅ്സൂം മുറാദാബാദി എന്നിവരടക്കം 14 മാധ്യമപ്രവര്‍ത്തകര്‍ക്കും ജമാഅത്തെ ഇസ്ലാമി ഹിന്ദ് മര്‍കസിലെ ഇഖ്ബാല്‍ മുല്ലയും അടക്കം 11 പേര്‍ മതസൗഹാര്‍ദത്തിനും റിഹാബ് ഫൗണ്ടേഷന്‍, കര്‍വാന്‍ ഫൗണ്ടേഷന്‍, സഹൂലത്ത് മൈക്രോഫിനാന്‍സിംഗ് സൊസൈറ്റി എന്നിവയടക്കം 40ാളം സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാമൂഹിക സേവനത്തിനും അവാര്‍ഡ് നേടി.
2019ലെ ഹൈസ്കൂള്‍, ഹയര്‍ സെകന്‍ഡറി സ്കൂള്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 25 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും അബുല്‍ഫസല്‍ എന്‍ക്ളേവിലെ സ്കോളര്‍ സ്കൂള്‍ അടക്കം എട്ട് മികച്ച സ്കൂളുകള്‍ക്കും 12 അധ്യാപകര്‍ക്കും വിവിധ കായികമേഖലകളിലെ 17 പ്രതിഭകള്‍ക്കും ഉര്‍ദു ഭാഷ പ്രോല്‍സാഹനത്തിന് രണ്ട് പേര്‍ക്കും അവാര്‍ഡുകളുണ്ട്. അന്യസംസ്ഥാനത്ത് കുടുങ്ങിയ 32 കശ്മീരി വിദ്യാര്‍ഥിനികളെ സുരക്ഷിതരായി താഴ്വരയിലത്തെിച്ച ഗുര്‍പ്രീത് സിംഗ് ബന്ദ്ര, ബല്‍ജീത് സിംഗ്, ഹര്‍മീന്ദര്‍ സിംഗ് എന്നിവര്‍ക്ക് ന്യൂനപക്ഷങ്ങളെ പിന്തുണച്ചവര്‍ക്കുള്ള അവാര്‍ഡ് നല്‍കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
