Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മന്ത്രിയുടെ...

ഡൽഹി മന്ത്രിയുടെ വസതിയിൽ സി.ബി.​െഎ റെയ്​ഡ്​; പ്രധാനമന്ത്രിക്ക്​ എന്താണ്​ വേണ്ടതെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
ഡൽഹി മന്ത്രിയുടെ വസതിയിൽ സി.ബി.​െഎ റെയ്​ഡ്​; പ്രധാനമന്ത്രിക്ക്​ എന്താണ്​ വേണ്ടതെന്ന്​ കെജ്​രിവാൾ
cancel

ന്യൂഡൽഹി: ഡൽഹി പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി സത്യേന്ദ്ര ജെയിനി​​​െൻറ വസതിയിൽ സി.ബി.​െഎ റെയ്​ഡ്​. പൊതുമരാമത്ത്​ വകുപ്പി​​​െൻറ നിർമാണ പ്രവർത്തനങ്ങൾക്ക്​ ജോലിക്കാരെ വാടകക്കെടുത്തതുമായി ബന്ധപ്പെട്ടാണ്​​ സി.ബി.​െഎ പരിശോധന നടത്തിയത്​.  24 ജോലിക്കാരെ വാടകക്കെടുത്തതായുള്ള കരാർ സുതാര്യമല്ലെന്നാണ്​​ സി.ബി.​െഎയുടെ ആരോപണം. 

പി.ഡബ്ല്യു.ഡിയിലെ മറ്റ്​ ഉദ്യോഗസ്​ഥരുടെ വീടുകളിലും സ്വകാര്യ വ്യക്​തികളുടെ വീടുകളിലുമടക്കം അഞ്ചു സ്​ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നുവെന്ന്​ അധികൃതർ അറിയിച്ചു. പി.ഡബ്ല്യു.ഡി പദ്ധതികൾക്കായി ആർക്കി​െടക്​ടുകളെ വാടകക്കെടുത്തതിൽ നിയമലംഘനം ആരോപിച്ച്​ സത്യേന്ദ്ര ജെയിനിനെതിരെ കേസും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. 

റെയ്​ഡ്​ പൂർത്തിയായ ഉടൻ തന്നെ പ്രധാനമന്ത്രിയെ വിമർശിച്ച്​  ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ട്വീറ്റ് ചെയ്​തു.  ​പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ എന്താണ്​ വേണ്ടതെന്നായിരുന്നു െകജ്​രിവാളി​​​െൻറ ​ട്വീറ്റ്​. ആം ആദ്​മി മന്ത്രിമാരിൽ ജനങ്ങൾക്ക്​ സംശയം ജനിപ്പിക്കാനും പ്രവർത്തനങ്ങൾ തടയാനും കേന്ദ്ര സർക്കാർ സി.ബി.​െഎയെ കരുവാക്കുകയാണെന്ന്​ ആപ്​ നേതാക്കൾ ആരോപിച്ചു. സി.ബി.​െഎ റെയ്​ഡ്​ നടത്തി തങ്ങളെ അപമാനിക്കുകയാ​െണന്നും ഒരു റെയ്​ഡിലും ഇതുവരെയും ഒന്നും കണ്ടെത്താൻ സി.ബി.​െഎക്ക്​ സാധിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi raidSatyendar Jainmalayalam newsPWD MinisterDelhi Minister
News Summary - Delhi Minister Raided; What Does PM Modi Want Asks Kejriwal - India News
Next Story