Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി മെ​ട്രോ:...

ഡ​ൽ​ഹി മെ​ട്രോ: താ​ങ്ങാ​നാ​വാ​ത്ത ചെ​ല​വ്

text_fields
bookmark_border
ഡ​ൽ​ഹി മെ​ട്രോ: താ​ങ്ങാ​നാ​വാ​ത്ത ചെ​ല​വ്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​േ​ട്രാ യാ​ത്ര ലോ​ക​ത്തെ ഏ​റ്റ​വും യാ​ത്ര ചെ​ല​വ്​ ഏ​റി​യ​തി​ൽ ര​ണ്ടാ​മ​ത്തേ​താ​ണെ​ന്ന്​ പ​ഠ​ന റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ നി​ര​ക്ക്​ വ​ർ​ധ​ന​വി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഏ​റ്റ​വും ​ചെ​ല​വേ​റി​യ യാ​ത്ര മാ​ർ​ഗ​മാ​യി ഡ​ൽ​ഹി മെ​ട്രോ മാ​റി​യ​ത്. വി​യ​റ്റ്​​നാ​മി​ലെ ഹ​നോ​യ്​ ആ​ണ്​ ഒ​ന്നാ​മ​ത്തേ​ത്.
ഡ​ൽ​ഹി ആ​സ്​​ഥാ​ന​മാ​യ പ​രി​സ്​​ഥി​തി സം​ഘ​ട​ന സ​​െൻറ​ർ​ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മ​​െൻറ്​ (സി.​എ​സ്.​ഇ) ന​ട​ത്തി​യ പ​ഠ​ന​റി​േ​പ്പാ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ വ​രു​മാ​ന​ത്തി​​​െൻറ 14 ശ​ത​മാ​നം മെ​ട്രോ യാ​ത്ര​ക്ക്​ വേ​ണ്ടി​വ​രു​ന്നു. ശ​രാ​ശ​രി ഒ​രു ഡോ​ള​ർ യാ​ത്ര​ക്കാ​യി ചെ​ല​വ്​ വ​രു​ന്ന​താ​യും സി.​എ​സ്.​ഇ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. മെ​ട്രോ​യു​ടെ അ​പ​ര്യാ​പ്​​ത​ത​ക​ളും തു​ട​ർ​യാ​ത്ര ചെ​ല​വു​മാ​ണ്​ നി​ര​ക്ക്​ ഇ​ത്ര​യും ഭീ​ക​ര​മാ​കാ​ൻ കാ​ര​ണം. യാ​ത്ര ചെ​ല​വ്​ ഏ​റി​യ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 32 ​ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ലോ​ക​ത്തെ ഒ​മ്പ​ത്​ മെ​ട്രോ ന​ഗ​ര​ങ്ങ​ളെ​യാ​ണ്​ സി.​എ​സ്.​ഇ താ​ര​ത​മ്യം ന​ട​ത്തി​യ​ത്. സി.​ഇ​സ്.​ഇ പ​ഠ​ന റി​പ്പോ​ർ​ട്ടി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​​ പൂ​രി​യും ഡ​ൽ​ഹി ​െ​മ​േ​ട്രാ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ മ​ങ്കു സി​ങ്ങും രം​ഗ​ത്തെ​ത്തി. വ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ​മെ​ട്രോ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ താ​ര​ത​മ്യ​പ്പെ​ടു​ത്താ​തെ ചെ​റു ന​ഗ​ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ന​ട​ത്തി​യ​ത്​ ശ​രി​യ​ല്ലെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​രോ​പ​ണം.

എ​ന്നാ​ൽ, വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ പി​ന്നി​ൽ ത​ന്നെ​യാ​ണെ​ന്ന്​ സി.​എ​സ്.​ഇ വി​ശ​ദീ​ക​രി​ച്ചു. ഹോ​േ​ങ്കാ​ങ്ങി​ൽ വ​രു​മാ​ന​ത്തി​​​െൻറ 2.9 ശ​ത​മാ​ന​വും, പാ​രി​സ് (6.6), ബെ​യ്​​ജി​ങ്, സോ​ൾ (5.2), ന്യ​ൂ​യോ​ർ​ക് (4.6) എ​ന്നി​ങ്ങ​നെ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ൽ 14 ശ​ത​മാ​ന​മാ​ണെ​ന്നും സി.​എ​സ്.​ഇ വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്തെ പ​ല ന​ഗ​ര​ങ്ങ​ളി​ലും മോ​ശം ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണു​ള്ള​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ​ല​രും ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും സി.​എ​സ്.​ഇ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metroLoss
News Summary - Delhi metro service in loss- India news
Next Story