Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോ ഒാടിയത്​...

ഡൽഹി മെട്രോ ഒാടിയത്​ വാതിൽ അടക്കാതെ

text_fields
bookmark_border
Metro-train
cancel

ന്യൂഡൽഹി: നിറയെ യാത്രക്കാരുമായി  വാതിൽ അടക്കാതെ ഡൽഹി മെട്രോ ഒാടി. തിങ്കളാഴ്ചയാണ്​ സംഭവം. ചൗരി ബസാറിൽ നിന്ന്​ കശ്​മീരി ഗേറ്റ്​ സ്​റ്റേഷൻ വരെയുള്ള യാത്രയാണ്​ വാതിലടക്കാതെ നടത്തിയത്​. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. 

വടക്കൻ ഡൽഹി​െയ ഗുഡ്​ഗാവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയാണിത്​. മെട്രോ പ്രവർത്തിപ്പിക്കുന്ന സംവിധാനമനുസരിച്ച്​ വാതിൽ അടച്ചിട്ടില്ലെങ്കിൽ ട്രെയിനിന്​ സ്​റ്റേഷൻ വിടാൻ സാധിക്കില്ല. എന്നാൽ മെട്രോയുടെ ഒരു വാതിലിന്​ മ​ാത്രം ചില തകറാറുകൾ ഉണ്ടായിരുന്നതിനാലാണ്​ വാതിൽ അടക്കാതെ ഒാടിയതെന്ന്​ അധികൃതർ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.

2014 ജൂലൈയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് ഗിട്ടോര്‍ണി മുതല്‍ അര്‍ജന്‍ഗ്രാഹ് സ്‌റ്റേഷന്‍വരെ മെട്രോ ഒരു ഡോറും അടക്കാതെയാണ് ഓടിയത്. സംഭവത്തില്‍ ഓപ്പറേറ്ററെ അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro trainmalayalam newsDelh MetroMetro Travels with door open
News Summary - Delhi Metro Rus Door Open - India News
Next Story