Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലാം ഘട്ട ലോക്​ഡൗണിൽ...

നാലാം ഘട്ട ലോക്​ഡൗണിൽ ഡൽഹിയിൽ മെട്രോ സർവീസുകൾ ആരംഭിച്ചേക്കും

text_fields
bookmark_border
നാലാം ഘട്ട ലോക്​ഡൗണിൽ ഡൽഹിയിൽ മെട്രോ സർവീസുകൾ ആരംഭിച്ചേക്കും
cancel

ന്യൂഡൽഹി: നാലാംഘട്ട  ലോക്​ഡൗണിൽ കർശന നിയന്ത്രണങ്ങളോടെ ഡൽഹി മെട്രോ സർവീസ്​ പുനഃരാരംഭിച്ചേക്കും. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മാർച്ച്​ 22 മുതൽ നിർത്തലാക്കിയ ഡൽഹി മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന്​​ ഡൽഹി സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.സുരക്ഷിതമായി മെട്രോ സർവീസ്​ പുനഃരാരംഭിക്കാൻ ഒരോ സ്​റ്റേഷനുകളിലും എ‌.എഫ്‌.സി ഗേറ്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിയുണ്ടാകും. ​സ്​റ്റേഷനുകൾ അണുവിമുക്തമാക്കുന്നതിന്​ പ്രത്യേകം പരിശീലനം നൽകിയ ​ശുചീകരണ തൊഴിലാളികളെ  നിയമിക്കുമെന്നും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അടുത്തിടെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

കോൾഡ്​ വാട്ടർ ഹൈ പ്രഷർ ജെറ്റ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാക്ക്-ബാക്ക് ഓട്ടോമാറ്റിക് സ്‌ക്രബ്ബർ ഡ്രയർ, ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, സ്റ്റീം ക്ലീനർ, ഓട്ടോമാറ്റിക് എസ്‌കലേറ്റർ ക്ലീനർ എന്നിങ്ങനെയുള്ള അത്യാധുനിക ഉപകരണങ്ങൾ ശുചീകരണത്തിന്​ ഉപയോഗിക്കുമെന്നും ഡി.എം.ആർ.സി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ എന്നുമുതൽ സർവീസ്​ തുടങ്ങുമെന്ന്​ ഡി.എം.ആർ.സി വ്യക്തമാക്കിയിട്ടില്ല. 

നാലാം ഘട്ട ലോക്​ഡൗണിൽ ഏതുതരത്തിലുള്ള ഇളവുകൾ നൽകണമെന്നതിനെ കുറിച്ച്​  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളിൽ നിന്ന് നിർദ്ദേശം തേടിയിരുന്നു.   മെട്രോ റെയിൽ സർവീസുകൾ പുനഃരാരംഭിക്കണമോ​യെന്നും ജനങ്ങളോട്​ ആരാഞ്ഞിരുന്നു. 

മെട്രോ സർവീസ്​ ആരംഭിക്കുന്നതിന്​ അഞ്ച്​ പ്രധാന മാർഗ നിർദേശങ്ങൾ ഡി‌.എം‌.ആർ‌.സി  മുന്നോട്ട്​ വെച്ചിരുന്നു. യാത്രക്കാർ‌ അവരുടെ മൊബൈൽ‌ ഫോണുകളിൽ‌ ആരോഗ്യ സേതു ആപ്പ് ഇൻ‌സ്റ്റാൾ‌ ചെയ്യണം, മാസ്​കുകൾ നിർബന്ധമായും ഉപയോഗിക്കണം, എൻട്രി പോയിൻറുകളിൽ നിന്ന്​ സാനിറ്റൈസർ ഉപയോഗിച്ച്​ കൈകൾ വൃത്തിയാക്കണം, ടിക്കറ്റ്​ കൗണ്ടർ, ട്രെയിൻ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം, സുരക്ഷാ സ്ക്രീനിങ്​ സ്ഥലത്തിനും ലൈനപ്പ് പോയിൻറുകൾക്കുമിടയിൽ കുറഞ്ഞത് രണ്ട് മീറ്റർ ദൂരവും സുരക്ഷാ സ്ക്രീനിങ്ങിനായി കാത്തിരിക്കുന്ന യാത്രക്കാർക്കിടയിൽ ഒരു മീറ്ററും ദൂരവും നിലനിർത്തണം, താപനില കൂടുതലുള്ള വ്യക്തികളെയോ  ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കോ യാത്ര അനുവദിക്കരുത്​ എന്നിവയാണ്​ നിർദേശങ്ങൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metrodmrcindia news
News Summary - Delhi Metro gearing up for resuming services - India news
Next Story