Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും

text_fields
bookmark_border
ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും
cancel

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയാണ് മുൻസിപ്പൽ കോർപ്പറേഷന്റെ സമ്മേളനം ഫെബ്രുവരി 16ന് നടത്താൻ നിർദേശിച്ചത്. കഴിഞ്ഞ മൂന്ന് തവണയും മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടത്താൻ ഡൽഹി സർക്കാർ ശിപാർശ ചെയ്ത തീയതി ഗവർണർ അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി ഫെബ്രുവരി 13ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി ഒറ്റ ബാലറ്റ് ഉപയോഗിക്കാനും പ്രിസൈഡിങ് ഓഫീസർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് എ.എ.പി നേതാവ് സുപ്രീംകോടതി​യെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് നടത്താനായി ജനുവരി ആറ്, ജനുവരി 24, ഫെബ്രുവരി ആറ് തീയതികളിൽ മുൻസിപ്പൽ കോർപ്പറേഷൻ യോഗം ചേർന്നുവെങ്കിലും നടന്നിരുന്നില്ല. ബി.ജെ.പി, എ.എ.പി അംഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi mayor elections to take place on February 16 after 3 failed attempts
Next Story