Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ജൂൺ...

ഡൽഹിയിൽ ജൂൺ അവസാനത്തോടെ ലക്ഷത്തോളം കോവിഡ്​ രോഗികളുണ്ടായേക്കാമെന്ന്​ പഠനം 

text_fields
bookmark_border
ഡൽഹിയിൽ ജൂൺ അവസാനത്തോടെ ലക്ഷത്തോളം കോവിഡ്​ രോഗികളുണ്ടായേക്കാമെന്ന്​ പഠനം 
cancel

ന്യൂഡൽഹി: ഡൽഹിയിൽ ജൂൺ അവസാനത്തോടെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നേക്കാമെന്ന്​ വിദഗ്​ധ സമിതി. ജൂലൈ പകുതിയോടെ  42,000 കിടക്കകൾ കൂടി ആവശ്യമായിവരും. ഡൽഹിക്ക്​ പുറമെ കോവിഡ്​ ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളായ മുംബൈ, അഹ്​മദാബാദ്​ എന്നിവിടങ്ങളിലെയും റിപ്പോർട്ട്​ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. 

ഡൽഹിയിൽ ആരോഗ്യ അടിസ്​ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഇവ വിപുലീകരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിനുമായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ ഈ കമ്മിറ്റി പഠന റിപ്പോർട്ട്​ സമർപ്പിക്കുകയും ചെയ്​തിരുന്നു. റിപ്പോർട്ട്​ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഡൽഹിയിൽ ജൂൺ മാസം അവസാനത്തോടെ 15,000 ത്തോളം കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമായി വരുമെന്ന്​ കമ്മിറ്റി അംഗങ്ങളിൽ ഒരാൾ ദേശീയ മാധ്യമത്തോട്​ പറഞ്ഞു. 

ഡൽഹിയിൽ ശനിയാഴ്​ചവരെ 27,654 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 761 പേർ മരിക്കുകയും ചെയ്​തു. ഡൽഹിയിൽ നിലവിൽ 8600 ഓളം കിടക്കകൾ കൂടുതലായുണ്ട്​. സജ്ജീകരിച്ച കിടക്കകളിൽ 49 ശതമാനവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ജൂൺ പകുതിയോടെ കിടക്കകളുടെ എണ്ണം 9800 ആയി ഉയർത്താനാണ്​ ഉദ്ദേശിക്കുന്നതെന്നും മാധ്യമ​ങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

സംസ്​ഥാനത്ത്​ 25,000 കോവിഡ്​ രോഗികളാണുള്ളത്​. 14, 15 ദിവസത്തിനുള്ളൽ ഇവ ഇരട്ടിയാകും. ഇതു കണക്കാക്കിയാൽ ജൂൺ പകുതിയോടെ 50,000 കിടക്കകൾ ആവശ്യമായി വരും. ഒരു മാസത്തിനുളളിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തും. ഒരു ലക്ഷത്തിൽ 20 മുതൽ 25 ശതമാനം വരെ രോഗികൾക്ക്​ കിടത്തിചികിത്സ ആവശ്യമായി വരും. അതിനാൽ 15,000 കിടക്കകൾ ജൂൺ അവസാനത്തോടെ തയാറാക്കണം. ജൂ​ൈല പകുതിയോടെ 42,000ത്തോളം കിടക്കകള​ും ഒരുക്കണം’’ അഞ്ചംഗ കമ്മിറ്റി ചെയർമാൻ ഡോ. മഹേഷ്​ വർമ പറഞ്ഞു. 
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക്​ വ​െൻറിലേറ്റർ സൗകര്യം ആവശ്യമായിവരും.  20 ശതമാനം രോഗികൾക്കായിരിക്കും വ​െൻറിലേറ്റർ -ഓക്​സിജൻ സൗകര്യം ലഭ്യമാക്കേണ്ടിവരിക. മറ്റു രോഗികൾക്കായി ഹാളുകൾ, തുറന്ന സ്​റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളിലും കിടക്ക സൗകര്യം ഒരുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscorona viruscovid 19
News Summary - Delhi May Report 1 Lakh Covid19 Cases by June end -India news
Next Story