Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ പള്ളി...

ഡൽഹിയിലെ പള്ളി ആക്രമണം, യോഗിയുടെ സ്വർണഖനി -സത്യമെന്ത് ?

text_fields
bookmark_border
ഡൽഹിയിലെ പള്ളി ആക്രമണം, യോഗിയുടെ സ്വർണഖനി -സത്യമെന്ത് ?
cancel

ഡൽഹിയിലെ കലാപത്തിനിടയിൽ പള്ളികൾ ആക്രമിച്ചുവെന്ന് പറയുന്നത് കള്ളമെന്ന പ്രചാരണം ശക്തമായിരുന്നു. അതോ ടൊപ്പം യു.പിയിൽ 3000 ടൺ സ്വർണമുള്ള ഖനി കണ്ടെത്തിയെന്നും ക്വാഡനും അമ്മയും ചേർന്ന്​ നമ്മെ കബളിപ്പിക്കുകയാണെന്നു മായിരുന്നു സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത മറ്റു വിഷയങ്ങൾ. ഇവയുടെ സത്യമെന്ത് ? പരിശോധിക്കാം:


ഡൽഹി കലാപത്തിനിടയിലെ പള്ളി ആക്രമണം

കലാപം ഡൽഹിയെ തകർത്തെറിഞ്ഞിരിക്കുന്നു. ഡൽഹി അശോക് നഗറിലെ ഒരു പള്ളി തീയിട്ട് നശിപ്പിച്ച് അതി​​​െൻറ മിനാരത്തിൽ ‘ജയ്്ശ്രീറാം’ കൊടി നാട്ടിയതുമായി ബന്ധപ്പെട്ട വീഡിയോ ഏ റെ ചർച്ചയായിരുന്നു. എഴുത്തുകാരി റാണ അയ്യൂബി​​​െൻറ ട്വിറ്റർ അക്കൗണ്ടിൽനിന്നാണ് ഇൗ വീഡിയോ വ്യാപകമായി െഷയർ ചെയ ്യപ്പെട്ടത്. എന്നാൽ ഇത് ഡൽഹിയിലെല്ലന്നും വീഡിയോക്ക് പൗരത്വനിയമ പ്രക്ഷോഭവുമായി ബന്ധമില്ലെന്നും പറഞ്ഞ് ടെഹ ്സീൻ പൂനാവാല രംഗത്തുവന്നു. പിന്നാലെ സംഘ്പരിവാർ അനുകൂലികൾ ഇൗ പ്രചാരണം കൊഴുപ്പിച്ചു. അതോെട റാണ അയ്യൂബ് വിഡിയേ ാ പിൻവലിച്ചു. പക്ഷേ അധികം വെകാതെതെന്ന റാണ വീഡിയോ റീപോസ്റ്റ് ചെയ്തു.

‘സത്യം ഇതുത​െന്നയാണ് എന്ന് മനസിലാക്കിയതിനാൽ വീണ്ടും പ ോസ്റ്റ് ചെയ്യുന്നു’ എന്നും കുറിച്ചു. സംഘ്പരിവാർ അനുകൂലികൾ റാണ അയ്യൂബ് വ്യാജപ്രചാരണം നടത്തി വർഗീയത പ്രചരിപ്പ ിച്ചുെവന്ന് കാട്ടി പൊലീസിൽ പരാതിയും നൽകി. പിന്നാലെ, പള്ളിയിലുണ്ടായ സംഭവം നിഷേധിച്ച് ഡൽഹി പോലീസ് രംഗത്തുവന്നു എന്ന് ഹൈലൈറ്റ് ചെയ്തുകൊണ്ട് ചില ദേശീയ മാധ്യമങ്ങൾ വാർത്തയും പുറത്തുവിട്ടു. ‘ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തി കലാപം സൃഷ്​ടിക്കാൻ ശ്രമിക്കുന്നു’ എന്ന നിലപാടിലായിരുന്നു അവരുടെ വാർത്തകൾ.

പൊലീസ് ട്വിറ്ററിലൂെട പറഞ്ഞ് ചിലർ ഏറ്റുപിടിച്ചത് അശോക് വിഹാറിലെ പള്ളിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നാണ്. എന്നാൽ ആക്രമിക്കപ്പെട്ട പള്ളി അശോക് വിഹാറിലല്ല, അശോക് നഗറിലാണ്. പേരിലെ ഈ സാമ്യം തന്നെയാണ് സംഘ്പരിവാർ അനുകൂലികൾ മുതലെടുത്തതും. ‘ദ വയർ’ റിപ്പോർട്ടർ നവോമി ബാർട്ടൺ പള്ളിയിൽ നടന്ന സംഭവം നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിവരം അവർ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടൊപ്പം പള്ളിയിൽ തീ കെടുത്തുന്ന 13 സെക്കൻഡ് വീഡിയോയും അവർ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയിൽ കാവിെക്കാടി കെട്ടിയ പള്ളി മിനാരവും കാണാം. കൂടാതെ ‘ദ ക്വിൻറ്’ ലേഖകൻ സംഭവത്തിനുശേഷം അതേ സ്ഥലത്തു നിന്നെടുത്ത വീഡിയോയും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു.

ഒരു യുദ്ധവും ലോകത്ത് സമാധാനം കൊണ്ടുവന്നിട്ടില്ല. ഒരു കലാപത്തിനും മനുഷ്യത്വത്തെ അവസാനിപ്പിക്കാനും ആയിട്ടില്ല. കലാപകാരികളില്‍ നിന്ന് മുസ്​ലിംകളെ പലയിടത്തും ഹിന്ദുക്കള്‍ രക്ഷപ്പെടുത്തിയ വാര്‍ത്തകളും ദില്ലിയില്‍ നിന്നുണ്ട്. പളളി മിനാരത്തില്‍ നാട്ടിയ കൊടി ഹിന്ദുവായ യുവാവ് അഴിച്ചിറക്കി മുസ്​ലിം സഹോദരങ്ങള്‍ തിരികെ എത്തണം എന്ന് ആവശ്യപ്പെട്ട വാര്‍ത്തയും നാം തോറ്റ ജനതയല്ലെന്ന് അടിവരയിടുന്നു.

യു.പിയിലെ സ്വർണഖനി

ഉത്തർപ്രദേശിലെ സോനഭദ്രയിൽ രണ്ട് ഖനികളിലായി 3000 ടൺ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത ഏവരെയും അമ്പരപ്പിച്ചു. കൃത്യമായിപ്പറഞ്ഞാൽ 3350 ടൺ സ്വർണം. അതായത് ഇന്ത്യയുെട ആകെ കരുതൽ സ്വർണ ശേഖരത്തി​​​െൻറ അഞ്ചിരട്ടി. വാർത്ത പുറത്തുവന്നതോടെ ഇനി ഇന്ത്യയാകും ലോക സാമ്പത്തിക രംഗം നിയന്ത്രിക്കുകയെന്ന വീരവാദങ്ങളുമായി സോഷ്യൽമീഡിയ പ്രൊഫൈലുകളും സജീവമായി. സ്ഥലം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ് ആയതുകൊണ്ട് ബി.ജെ.പിക്കാർക്കായിരുന്നു കൂടുതൽ ആവേശം.

ന്യൂസ് ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത ആദ്യം പുറത്തുവിട്ടത്. ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. സോനഭദ്രയിലെ ജില്ലാ മൈനിങ് ഒാഫിസർ ഇക്കാര്യം ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പലരും അവിടെനിന്നുള്ള സ്വർണക്കട്ടികളുടെ ചിത്രം വരെ കാണിച്ചു. ശേഷം ഉത്തർ പ്രദേശ് സർക്കാർ ഇനി ഇൗ സ്വർണംകൊണ്ട് എെന്തല്ലാം ചെയ്യും എന്ന് തുടങ്ങി ഇനി യുപി ആയിരിക്കും ഇന്ത്യൻ സമ്പദ് ഘടനയുടെ നെട്ടല്ല് എന്ന തരത്തിലുള്ള ചർച്ചകൾ വരെ നടന്നു. ബിജെപി, യോഗി ഫാൻസി​​​െൻറ വക സോഷ്യൽമീഡിയയിൽ പോസ്​റ്റുകളുടെ പെരുമഴയും. 3000 ടൺ സ്വർണത്തെകുറിച്ച് ആർക്കും സംശയമൊന്നും തോന്നിയില്ല.

ഇൗ വാർത്തയുടെ വസ്തുത എന്താണ്?

സ്വർണഖനിയിലെ ഇൗ വൻ നിക്ഷേപത്തി​​​െൻറ വാർത്ത രാജ്യമാകെ ചർച്ച ചെയ്യുന്നതിനിടെ ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഒരു പ്രസ് റിലീസ് പുറത്തുവിട്ടു. ഉത്തർപ്രദേശിലെ മൈനിങ് വിഭാഗത്തി​​​െൻറ അവകാശവാദങ്ങളെ പൂർണമായി തള്ളിക്കളയുന്നതായിരുന്നു അത്. മൂവായിരം ടണ്ണിലധികം സ്വർണമുള്ള ഖനി ഉത്തർപ്രദേശിൽ കണ്ടെത്തി എന്ന വാർത്ത തെറ്റാണെന്നും ഇതുവരെ ആ സ്ഥലത്തുനിന്ന് കണ്ടെത്തിയത് ആക 160 കിലോ സ്വർണശേഖരം മാത്രമാണെന്നും ജിയോളജിക്കൽ ഡിപ്പാർട്ട്മ​​​െൻറി​​​െൻറ വാർത്താക്കുറിപ്പിൽ പറയുന്നു.

ക്വാഡൻ

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ കണ്ടത് ആസ്ട്രേലിയയിൽ നിന്നുള്ള ക്വാഡൻ ബെയ്ൽസ് എന്ന കുട്ടിയുടെ വീഡിയോ ആണ്.

ക്വാഡൻ ബെയിൽസി​​​െൻറ അമ്മ യറാഖ ബെയിൽസ് ആണ് ഈ ഒമ്പത് വയസുകാര​​​െൻറ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുെവച്ചത്. ഡ്വാർഫിസം ബാധിച്ച ക്വാഡൻ ഉയരക്കുറവി​​​െൻറ പേരിൽ കൂട്ടുകാരിൽ നിന്നുളള പരിഹാസങ്ങൾ സഹിക്കാതെ ‘എന്നെ ഒന്ന് കൊന്നുതരാമോ’ എന്നും ‘എനിക്ക് നെഞ്ചിൽ കത്തി കുത്തി ഇറക്കി ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു’ എന്നും വിതുമ്പിെക്കാണ്ട് പറയുന്നു. ഇൗ വീഡിയോ ഇറങ്ങിയ ശേഷം ലോകത്തി​​​െൻറ പല കോണുകളിൽനിന്നും ക്വാഡനെ പിന്തുണച്ച് ലക്ഷക്കണക്കിന് ആളുകളെത്തി. അവനുവേണ്ടി കോടികൾ സംഭാവനയായി ഒഴുകി. തൊട്ട് പിന്നാലെ ഇത് മുഴുവൻ തട്ടിപ്പാണെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ വ്യാപകമായി.

ക്വാഡന് ഒമ്പതു വയസ്സല്ലെന്നും 18 വയസ്സാണെന്നുമാണ് ഇവരുടെ വാദം. ക്വാഡൻ ഒരു അഭിനേതാവും സമൂഹ മാധ്യമങ്ങളിൽ നിന്ന് കോടികൾ വാരുന്ന ആളാണെന്നും ഇതെല്ലാം പ്രശസ്തിക്കുവേണ്ടി കാട്ടിക്കൂട്ടിയ നാടകമായിരുന്നുെവന്നും ഇക്കൂട്ടർ പറയുന്നു. ക്വാഡ​​​​െൻറ 18ാം പിറന്നാളിന് എടുത്തതെന്ന് അവകാശപ്പെടുന്ന ഒരു ഫോേട്ടായാണ് തെളിവായി അവർ മുന്നിൽ െവക്കുന്നത്.

യഥാർഥത്തിൽ നമ്മൾ കബളിപ്പിക്കപ്പെട്ടതാണോ?

ക്വാഡൻ ത​െന്നയാണ് ശരി. അതിനുള്ള നിരവധി തെളിവുകളുമായി സോഷ്യൽ മീഡിയയിലുള്ളവർ ത​െന്ന രംഗത്തത്തി. ക്വാഡൻ 18ാം പിറന്നാൾ ആഘോഷിക്കുന്നു എന്ന പേരിൽ പ്രചരിച്ച ചിത്രം ക്വാഡ​​​​െൻറ സുഹൃത്ത് കാർല​​​​െൻറ 18ാം പിറന്നാളിേൻറതായിരുന്നു. അത് ക്വാഡൻ ത​​​​െൻറ ഇൻസ്​റ്റാഗ്രാം അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്തിട്ടുമുണ്ട്. മറ്റൊരു പ്രധാന തെളിവ് 2015ൽ ആസ്ട്രേലിയയിലെ സ്​റ്റുഡിയോ ടെൻ ചാനലിൽ വന്ന ഒരു വാർത്തയും ചർച്ചയുമാണ്. ആ വാർത്തയിൽ ക്വാഡന് അന്ന് 4 വയസ്സാണെന്ന് വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല ക്വാഡൻ ജനിച്ച് മാസങ്ങൾ കഴിഞ്ഞ് അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി ചിത്രങ്ങളും തെളിവായുണ്ട്.

ക്വാഡ​​​​െൻറ ഒമ്പതാം പിറന്നാളാഘോഷത്തി​​​െൻറ ചിത്രവും ഇൗയിടെ അവർ ഇൻസ്​റ്റാഗ്രാമിൽ പോസ്​റ്റ്​ ചെയ്തിരുന്നു. ശരീരം ഒരാളുടെ ​തിരഞ്ഞെടുപ്പല്ല എന്നിരിക്കെ തടിയനെന്നും കുടക്കമ്പിയെന്നും കുള്ളനെന്നുമടക്കമുള്ള പരിഹാസങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ല. ബുള്ളിയിംഗും ബോഡി ഷെയ്മിംഗും ഒരാളെ എത്രമാത്രം ബാധിക്കാമെന്നതിന് ക്വാഡ​​​​െൻറ അനുഭവം തെളിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsFact checkFake counter
News Summary - Delhi Masjid attack and Yogi Adithyanath's treasure-India News
Next Story