രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ ഡൽഹിയിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രണ്ട് വയസുകാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ദമ്പതികളെ പൊലീസ് അറസ്റ്റ് ച െയ്തു. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തങ്ങളുടെ രണ്ട് വയസ്സുള്ള മകളെ റെയിൽവെ സ് റ്റേഷനിൽ വെച്ച് തട്ടിക്കൊണ്ടു പോയതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സ്ത്രീ പരാതി നൽകിയതെന്ന് ഡി.സി.പി ഡി.കെ ഗുപ്ത പറഞ്ഞു.
പരാതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിലാണ് കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയതായി കാണുന്നത്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഏതാനും വർഷങ്ങങ്ങളായി വിൽപനക്കാരനായി േജാലി ചെയ്ത് വരികയായിരുന്നു. രാജു എന്നാണ് ഇയാളുടെ പേര്. പിന്നീടുള്ള അന്വേഷണത്തിലാണ് രാജുവിൻെറ ഭാര്യ പിങ്കിയുടെ പങ്കിനെ കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയെ ഗാസിയാബാദിലുള്ള ഭാര്യവീട്ടിൽ താമസിപ്പിച്ചിട്ടുണ്ടെന്ന കാര്യം പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിേശാധനയിൽ ഇവിടെ നിന്ന് പൊലീസ് കുട്ടിയെ കണ്ടെടുത്തു. കുട്ടി സുരക്ഷിതയാണെന്നും ഉപദ്രവിച്ചതായ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.
