മദ്യപിക്കുന്നതു തടഞ്ഞ മകനെ വെടിവെച്ചു കൊന്ന 60കാരൻ അറസ്റ്റിൽ
text_fieldsഡൽഹി: വാക്കു തർക്കത്തിനിടെ മകനെ വെടിവെച്ചു കൊന്ന 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 വർഷം മുമ്പ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിച്ച വ്യക്തിയാണിയാൾ.
മദ്യപാനം തടഞ്ഞതിനെ തുടർന്ന് ഭാര്യ പവിത്ര ദേവിയുമായി വഴക്കിട്ടതിനെ എതിർത്തതിനാണ് മകനെ വെടിവെച്ചു കൊന്നത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഒംപാൽ വീട്ടിനകത്ത് നിന്ന് തോക്കെടുത്ത് മകനു നേരെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അഞ്ച്ആൺകുട്ടികളാണ് ഒംപാലിന്. മദ്യപാനം എതിർത്തതിെൻറ പേരിൽ 1987ലാണ് മദ്യലഹരിയിൽ ഇയാൾ മാതാവിനെ വെടിവെച്ചു െകാന്നത്. അന്ന് ശിക്ഷിക്കപ്പെട്ടെങ്കിലും തടവ് പൂർത്തിയാക്കി പുറത്തിറങ്ങി. ഒംപാലിൽ നിന്ന് പൊലീസ് തോക്ക് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
