Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയൽവാസി സ്​ത്രീയെ...

അയൽവാസി സ്​ത്രീയെ കുത്തികൊന്നു: വിഡിയോ പകർത്തി നാട്ടുകാർ

text_fields
bookmark_border
അയൽവാസി സ്​ത്രീയെ കുത്തികൊന്നു: വിഡിയോ പകർത്തി നാട്ടുകാർ
cancel

ന്യൂഡൽഹി: വെസ്​റ്റ്​ ഡൽഹിയിൽ പട്ടാപ്പകൽ സ്​ത്രീയെ അയൽക്കാരൻ കുത്തികൊലപ്പെടുത്തി. ബുധനാഴ്​ചയാണ്​ വെസ്​റ്റ ്​ ഡൽഹിയിലെ ഖയാലാ ഏരിയയിൽ 35കാരിയായ സുനിതയെ അയൽവാസിയായ മുഹമ്മദ്​ ആസാദ്​ കുത്തികൊലപ്പെടുത്തിയത്​. ഇവരുടെ ഭർത ്താവ്​ വീരു(41), മകൻ അക്ഷയ്​ എന്നിവർക്കും(18) കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അക്ഷയും വീരുവും​ ചികിത്സയിലാണ്​. അയൽക്കാരെ രക്ഷപ്പെടുത്തുന്നതിന്​ പകരം ആക്രമിക്കുന്നതി​​​​െൻറ ദൃശ്യം പകർത്തി നിൽക്കുകയാണ്​ നാട്ടുകാർ ചെയ്​തത്​.

സുനിതയും വീട്ടുടമകൂടിയായ മുഹമ്മദ്​ ആസാദു തമ്മിൽ വഴക്ക്​ ഉണ്ടായി. ഇതേതുടർന്ന്​ മകൻ അക്ഷയ്​ ആസാദി​​​​െൻറ വീടിനു മുന്നിൽ പോയി അയാളെ അസഭ്യം പറഞ്ഞു. ഇതിൽ കുപിതനായ ആസാദ്​ വീട്ടിൽ നിന്ന്​ ഇറങ്ങിവന്ന്​ ​ അക്ഷയ്​യെ മർദിക്കുകയായിരുന്നു. ഇത്​ തടയാൻ ചെന്ന സുനിതയേയും ഇയാൾ ആക്രമിച്ചു. വീടിനകത്തായിരുന്ന വീരു കൂടി ആസാദിനെ പ്രതിരോധിക്കാൻ വന്നതോടെ ഇയാൾ കത്തിയെടുത്ത്​ മൂന്നുപേരെയും കുത്തുകയായിരുന്നു.

അക്ഷയും ആസാദും തമ്മിൽ അടിപിടി കൂടുന്നതു മുതൽ ചുറ്റും കൂടിയ അയൽവാസികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മാറി നിൽക്കുകയാണ്​ ചെയ്​തത്​. ആസാദ്​ ദമ്പതികളെയും മകനെയും കുത്തിപരിക്കേൽപ്പിക്കു​േമ്പാഴും ആരും തടയാനെത്തിയില്ല. പരിക്കേറ്റ്​ കിടന്നവരെ ആശുപത്രിയിലെത്തിക്കാനും ആദ്യം നാട്ടുകാർ മടിച്ചു. പിന്നീട്​ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിത മരണപ്പെട്ടിരുന്നു. വീരു- സുനിത ദമ്പതികൾക്ക്​ എട്ടുവയസായ മകൾ കൂടിയുണ്ട്​. ആസാദി​​​​െൻറ വീടിനു സമീപം അയാളുടെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ചാണ്​ കൊലപാതകം നടന്നത്​. സുനിത മരിച്ചെന്ന്​ ഉറപ്പായതോടെ അക്രമി ആയുധവുമായി​ പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathargumentStabs CoupleNeighboursFilm Incident
News Summary - Delhi Man Stabs Couple to Death After Minor Argument as Neighbours Film Incident- India news
Next Story