Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ചതിന് വഴക്കുപറഞ്ഞു; ഡൽഹിയിൽ അമ്മയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി
text_fieldsbookmark_border
ന്യൂഡൽഹി: സ്ഥിരമായി മദ്യപിക്കുന്നതിന് വഴക്കുപറഞ്ഞ അമ്മയെ മകൻ വെടിവെച്ച് കൊലെപ്പടുത്തി. 26കാരനായ മകൻ അമ്മയുടെ കണ്ണിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെടിയേറ്റ് കണ്ണിന് സാരമായി പരിക്കേറ്റ 60 കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്ത്രീ മരിച്ചതായി ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 26 വയസുകാരനായ മകൻ സൂരജാണ് അമ്മക്ക് നേരെ വെടിയുതിർത്തതെന്ന് കണ്ടെത്തി. ഡ്രൈവറായ മകൻ സ്ഥിരമായി മദ്യപിക്കുകയും രാത്രി ഏറെ വൈകി വീട്ടിലെത്തുന്നതും പതിവാക്കിയതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞു. ഇതിനെ തുടർന്ന് മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൂരജിൻെറ കൈയ്യിൽ സൂക്ഷിച്ചിരുന്ന തോക്കും കണ്ടെടുത്തു.
Next Story
