Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെൽഫി ഭ്രമം ; 11 കാരിയുടെ വെടിയേറ്റ് യുവാവ് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ 11കാരിയുടെ വെടിയേറ്റ് യുവാവ് മരിച്ചു. വ്യാഴാഴ്ച ഡൽഹി ഷഹദാരയിലാണ് സംഭവം. പ്രശാന്ത് ചൗഹാനാണ് മരിച്ചത്. പ്രാശാന്തിന്‍റെ അമ്മാവന്‍റെ മകൾ പിസ്റ്റളുമായി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പെൺകുട്ടിയുടെ പിതാവിന്‍റെ ലൈസൻസിലുള്ളതാണ് ഇൗ പിസ്റ്റൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തോക്കിന്‍റെ ഉടമയിൽ നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കമീഷണർ ചിൻമോയ് ബിസ്വാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
