Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകലാപഭൂമിയിൽ കാവൽ...

കലാപഭൂമിയിൽ കാവൽ മാലാഖമാരായി സിഖ്​ കുടുംബം; രക്ഷിച്ചത്​ 60ഓളം പേരെ

text_fields
bookmark_border
mohinder-sing-and-son
cancel

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഭീതിയിലാക്കിയ കലാപം കെട്ടടങ്ങിയെങ്കിലും 50ഓളം പേരുടെ മരണവും അതിലേറെ പേർക്കേറ്റ പ രിക്കും വീടും സമ്പത്തും നശിച്ചതു​െമല്ലാം പ്രദേശവാസികൾ ഒരിക്കലും മറക്കാനിടയില്ല. ജീവിതം ഒന്നിൽ നിന്ന്​ വീണ്ട ും തുടങ്ങാനുള്ള നെ​ട്ടോട്ടത്തിലാണ്​ പലരും. എങ്കിലും ജീവനുംകൊണ്ടോടുന്ന സമയത്ത്​ കാവലായി തണലായി നിന്നവരോ ട്​ മനസ്സറിഞ്ഞ്​ നന്ദി പറയുകയാണ്​ ഡൽഹിയിലെ കലാപ ഇരകൾ.

കലാപ സമയത്ത്​ 60 ഓളം പേരുടെ ജീവൻ രക്ഷിച്ച സിഖ്​കാരനും മകനുമാണ്​ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​. ഗോകുൽപുരിയിലെ 53 വയസുകാരൻ മെഹീന്ദർ സിങും മകൻ ഇന്ദർജീത്തുമാണ്​ കലാപ കാരികളിൽ നിന്ന്​ നിരവധി മുസ്​ലിം കുടുംബങ്ങളെ രക്ഷിച്ചത്​. ആക്രമിക്കാനെത്തിയവരെ സുരക്ഷിതമായ ഇടങ്ങളിലെത്തിച്ചത്​ ഇരുവരുമായിരുന്നു.

‘1984ൽ സിഖ്​ കലാപം നടക്കു​േമ്പാൾ ഞാൻ 16 വയസുകാരനായിരുന്നു. അന്ന്​ അങ്ങേയറ്റം ഭീതിതമായ അനുഭവങ്ങളിലൂടെയായിരുന്നു കടന്നുപോയത്​. ആ ഓർമകൾ ഇപ്പോഴും മാഞ്ഞുപോകാതെ മനസിലുണ്ട്​. ഡൽഹിയിൽ കലാപം ആരംഭിച്ചപ്പോൾ മുപ്പത്​ വർഷം മുമ്പ്​ നടന്ന സംഭവങ്ങളാണ്​ എൻെറ മനസിൽ തികട്ടിവന്നത്​. ആ ദുരന്തത്തിന്​ സാക്ഷിയായതിൻെറ ഞെട്ടലിൽ മനുഷ്യ ജീവൻെറ പ്രധാന്യത്തെ കുറിച്ച്​ മാത്രമാണ്​ ഞാൻ ഓർത്തത്’​ -​െമാഹീന്ദർ സിങ്​ എൻ.ഡി.ടി.വിയോട്​ പററഞ്ഞു.

ഫെബ്രുവരി 24ന്​ കലാപം മൂർച്ഛിച്ച ആ ദിവസം മൊഹീന്ദർ സിങ്ങിൻെറ കടയുടെ സമീപത്തേക്ക്​ അക്രമകാരികൾ ഇരച്ചെത്തിയിരുന്നു. അദ്ദേഹവും മകനും ചേർന്ന്​ ബൈക്കുകളിൽ അവിടെയുണ്ടായിരുന്ന 60ഓളം ആളുകളെ 1.5 കിലോമീറ്ററുകൾക്കപ്പുറം കർദാംപുരിയിലേക്ക്​ മാറ്റിപ്പാർപ്പിച്ചു.

naeem
മുഹമ്മദ്​ നഈം

ഇവരുടെ അയൽവാസിയായ മുപ്പത്​ വയസുകാരൻ മുഹമ്മദ്​ നയീമിൻെറ വീടും കലാപകാരികൾ കത്തിച്ചിരുന്നു. അദ്ദേഹത്തിൻെറ കട കൊള്ളയടിച്ച്​ നശിപ്പിക്കുകയും ചെയ്​തു. വീട്​ കത്തിക്കാൻ ചിലരെത്തിയ സമയത്ത്​ പത്തോളം ഗ്യാസ്​ സിലിണ്ടറുകൾ നയീമിൻെറ വീട്ടിലുണ്ടായിരുന്നു. ഇത്​ വലിയ സ്​ഫോടനത്തിന്​ കാരണമായേക്കുമെന്ന ഭയത്താൽ മൊഹീന്ദർ അത്​ വീട്ടിൽ നിന്നും മാറ്റുകയായിരുന്നു. കത്തി​ നശിച്ചുകൊണ്ടിരുന്ന വീടിന്​ വെള്ളമൊഴിക്കാൻ സഹായിച്ചതും മൊഹീന്ദറും മകനുമായിരുന്നു.

‘അവർ ആയിരത്തോളം പേരുണ്ടായിരുന്നു. എൻെറ വീടും കടയും നശിപ്പിച്ച്​ എല്ലാം കൊള്ളയടിച്ച്​ കൊണ്ടുപോയി. വീട്ടിലുണ്ടായിരുന്ന സ്വർണവും അവർ അപഹരിച്ചു. സ്​ത്രീകൾ ജീവനുംകൊണ്ടോടുകയായിരുന്നു. എന്ത്​ ചെയ്യണമെന്നറിയാതെ ഭയന്നിരുന്ന എന്നെയും കുടുംബത്തെയും മൊഹീന്ദറും മകനും ചേർന്നാണ്​ രക്ഷിച്ചത്’​ -നയീം അനുഭവം പങ്കുവെച്ചു. വീട്ടിലുണ്ടായിരുന്ന സിലിണ്ടറുകൾ അദ്ദേഹം മാറ്റിയതിനാൽ വലിയ ദുരന്തമാണ്​ ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രദേശത്തുണ്ടായിരുന്ന മുസ്​ലിം മതവിഭാഗക്കാർ ഒരുമിച്ചുകൂടി ഉടൻതന്നെ ദൂരേക്ക്​ എവിടെയെങ്കിലും രക്ഷപ്പെട്ട്​ പോകാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴേക്കും ആക്രമികൾ അവരെ വളഞ്ഞിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന പിഞ്ചുകുട്ടികളുടെ മുഖത്ത്​ കണ്ട ഭയം എന്നെ ഉലച്ചുകളഞ്ഞു. എല്ലാവരെയും ഒരുമിച്ച്​ കൊണ്ടുപോകാൻ എൻെറയും മകൻെറയും കയ്യിൽ വലിയ വാഹനങ്ങളൊന്നമുണ്ടായിരുന്നില്ല’. -മൊഹീന്ദർ പറഞ്ഞു.

ഒടുവിൽ ലഭ്യമായ സൗകര്യമുപയോഗിച്ച്​ ഓ​രോരുത്തരെയായി സുരക്ഷിത സ്ഥാനത്തേക്ക്​ കൊണ്ടുപോയി. സിഖ്​ കലാപം നടന്ന സമയത്ത്​ ഹിന്ദു കുടുംബങ്ങളായിരുന്നു ഞങ്ങളെ രക്ഷിച്ചത്​. എന്നാൽ ഡൽഹിയിൽ നടന്ന കലാപത്തിൽ മതമോ ജാതിയോ നോക്കാതെയാണ്​ ഞങ്ങൾ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത്​. കലാപത്തിൽ പെട്ട മനുഷ്യരെ രക്ഷിക്കാനായിരുന്നു ഞങ്ങൾ മുന്നിട്ടിറങ്ങിയതെന്നും മൊഹീന്ദർ പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തികൊണ്ടുപോവു​േമ്പാൾ ഭയമുണ്ടായിരുന്നില്ല.​ ആക്രമം നേരിടുന്ന എല്ലാ മനുഷ്യരെയും രക്ഷിക്കണം എന്ന്​ മാത്രമാണ്​ ചിന്തിച്ചതെന്ന്​ മകൻ ഇന്ദർജീത്​ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi violencedelhi riots
News Summary - Delhi Man, His Son Saved Over 60 People During Clashes Over CAA-india news
Next Story