കാളിദേവിയുടെതു പോലെ വസ്ത്രം ധരിച്ച യുവാവിെന പരിഹസിച്ച് കുത്തിെക്കാന്നു
text_fieldsന്യൂഡൽഹി: കാളിദേവിയുെട വേഷം ധരിച്ച യുവാവിനെ ഒരു സംഘം ആളുകൾ കുത്തിെക്കാന്നു. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം ഏഴു പേർ പിടിയിലായി. ഡൽഹി കൽക്കജി മന്ദിറിനടുത്തുള്ള ധർമ്മശാലയിലെ കാലുവാണ് കൊല്ലപ്പെട്ടത്. കേസിൽ നവീൻ, അമൻ കുമാർ സിങ്, മോഹിത് കുമാർ, സജൽ കുമാർ മഹേശ്വരി എന്നിവരടക്കം ഏഴുപേരാണ് പിടിയിലായത്.
മെയ് 22ന് അർധരാത്രിയാണ് സംഭവം. കാളീഭക്തനായിരുന്ന കാലു കാളിദേവീയുെട വസ്ത്രം ധരിച്ച് നടന്നു പോകുന്നതു കണ്ട യുവാക്കൾ പരിഹസിച്ചു. പരിഹസിക്കരുതെന്ന് കാലു പറഞ്ഞെങ്കിലും ഇഷ്ടപ്പെടാതിരുന്ന യുവാക്കൾ ഇയാളെ പിടിച്ചു വലിച്ച് സമീപെത്ത കാടിനുള്ളിലേക്ക് കൊണ്ടുപോയി മർദിക്കുകയും കുത്തിെക്കാല്ലുകയുമായിരുന്നു.
കൊലപാതകത്തിനു ശേഷം പ്രതികൾ സ്ഥലത്തു നിന്ന് രക്ഷെപ്പട്ടുവെന്ന് പൊലീസ് പറഞ്ഞു. കാലുവിെൻറ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സഹോദരന് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
