Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂലി ചോദിച്ചതിന്​...

കൂലി ചോദിച്ചതിന്​ ഡൽഹിയിൽ 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി

text_fields
bookmark_border
കൂലി ചോദിച്ചതിന്​ ഡൽഹിയിൽ 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി
cancel

ന്യൂഡൽഹി: ജോലിയുടെ കൂലി ചോദിച്ചതിന്​ 16കാരിയായ വേലക്കാരിയെ ഡൽഹിയിൽ ഇടനിലക്കാരൻ വെട്ടി​ക്കൊന്നു. പശ്ചിം വിഹാറിലെ വീട്ടിൽ ജോലിക്ക്​ നിന്നിരുന്ന ഝാർഘണ്ഡ്​ സ്വദേശിനി സോണി കുമാരിയെയാണ് മഞ്​ജീത്​ കർകേത എന്നയാൾ​ വെട്ടിനുറുക്കയത്​​. ശേഷം മൃതദേഹം റാവു വിഹാർ എന്ന സ്ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നു. 

ഇയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ഝാർഘണ്ഡിലെ ഗ്രാമങ്ങളിൽ നിന്നും നിർധനരായ പെൺകുട്ടികളെ ഡൽഹിയിൽ ​േജാലി വാഗ്​ദാനം ചെയ്​ത്​ കടത്തിക്കൊണ്ടുവരലാണ്​ മഞ്​ജിത്തി​​​െൻറയും സുഹൃത്തുക്കളായ സാഹു, ഗൗരി എന്നിവരുടെയും ജോലിയെന്ന്​ ​​പൊലീസ്​ അറിയിച്ചു. 

ജോലി വാങ്ങിത്തരാമെന്ന്​ പറഞ്ഞ്​ പ്രായപൂർത്തിയാകാത്ത സോണിയെ റാഞ്ചിയിലെ മാൽഗോ ഗ്രാമത്തിൽ നിന്നാണ്​ മഞ്​ജിതും സുഹൃത്തുക്കള​ും ഡൽഹിയിലേക്ക്​ കൊണ്ടു വരുന്നത്​. വിഹാറിലുള്ള വീട്ടിൽ ജോലിക്ക്​ നിർത്തിയതിന്​ ശേഷം പെൺകുട്ടിക്ക്​ ലഭിക്കേണ്ട ശമ്പളം മഞ്​ജീത്​ വാങ്ങുകയാണ്​ പതിവ്​. സോണിയെ അയാളുടെ നിയന്ത്രണത്തിൽ നിർത്തുന്നതിന്‍റെ ഭാഗമായായിരുന്നു​ ഇങ്ങനെ ​ചെയ്​തത്​. ഒരു വർഷത്തോളം കൂലി വാങ്ങാതെ ജോലി ചെയ്​ത സോണി അവസാനം സഹി​െകട്ട്​ നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനിക്കുകയും മഞ്​ജീതിനോട്​ ശമ്പളം ആവശ്യപ്പെടുകയുമായിരുന്നു. 

കൂലി നൽകാൻ വിസമ്മതിച്ച മഞ്​ജിത്​ സോണി​യോട്​ പോവാതിരിക്കാൻ​ ആവ​ശ്യപ്പെ​​െട്ടങ്കിലും വഴങ്ങാതെ വന്നപ്പോഴാണ്​ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു​. തുടർന്ന്​ വെട്ടിനുറുക്കി ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മെയ്​ നാലിനാണ്​ ബാഗ്​ കണ്ടെത്തിയ വിവരം പൊലീസിന്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news16-year-old Maidchoped into piecesDemanding Salary
News Summary - Delhi Man Chops 16-year-old Maid Into Pieces for Demanding Salary After a Year-india news
Next Story