Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജകാർത്ത വിമാനാപകടം:...

ജകാർത്ത വിമാനാപകടം: പൈലറ്റ്​ ഡൽഹി സ്വദേശി

text_fields
bookmark_border
ജകാർത്ത വിമാനാപകടം: പൈലറ്റ്​ ഡൽഹി സ്വദേശി
cancel

ന്യൂഡൽഹി: ജകാർത്തയിൽ 188 യാത്രക്കാരുമായി കടലിൽ തകർന്നുവീണ വിമാനത്തി​​​െൻറ പൈലറ്റ്​ ഡൽഹി സ്വദേശി​യെന്ന്​ റിപ്പോർട്ട്​. വിമാനത്തി​​​െൻറ ക്യാപ്​റ്റൻ ഭവ്യേ സുനേജ ഡൽഹി മയൂർ വിഹാർ സ്വദേശിയാണ്​. 2011 മാർച്ചിലാണ്​ സുനേജ ഇന്തോനേഷ്യയുടെ ലയൺ എയറിൽ പൈലറ്റായി ജോലിക്കു ചേർന്നത്​. 31 കാരനായ സുനേജ ബോയിങ്​ വിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നേടിയിരുന്ന വ്യക്തിയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ലയൺ എയറിലെ ജോലി ഉപേക്ഷിച്ച്​ ഇന്ത്യയിൽ ജോലി ചെയ്യാൻ സുനേജ തീരുമാനിച്ചിരുന്നു. പൈലറ്റായി ​ഏറെ കാലത്തെ പ്രവർത്തി പരിചയമുള്ള അദ്ദേഹത്തി​​​െൻറ കരിയറിൽ ഒരപകടവും ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ എയർലൈൻസിലെ ജീവനക്കാരനായ സുഹൃത്ത്​ മാധ്യമങ്ങളോടു പറഞ്ഞു.

തിങ്കളാഴ്​ച രാവിലെ ജകാർത്തയിൽ നിന്നും പറന്നുയർന്ന ബോയിങ് 737 മാക്സ് 8 വിമാനം ടേക്ക്​ ഒാഫിന്​ ​തൊട്ടുപിറകെ തകർന്നു വീഴുകയായിരുന്നു. സുമാത്രയിലെ പങ്ക്​കൽ പിനാങ്​ സിറ്റിയിലേക്ക്​ പോവുകയായിരുന്ന വിമാനമാണ്​ ജാവ കടലിൽ തകർന്നു വീണത്​. യാത്ര തുടങ്ങി 13 മിനുട്ടിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്​ടമായിരുന്നു. വിമാനം തീരത്തു നിന്നും ഏറെ അകലെ അല്ലാതെ കടലിൽ 30-40 മീറ്റർ താഴ്​ച്ചയിലേക്കാണ്​ പതിച്ചിരിക്കുന്നതെന്ന്​ ഡിസാസ്​റ്റർ ഏജൻസി അറിയിച്ചു.

വിമാനത്തിൽ 178 പ്രായപൂർത്തിയായ യാത്രികരും മൂന്നു കുട്ടികളും രണ്ട്​ പൈലറ്റുമാർ ഉൾപ്പെടെ ഏഴ്​ ജീവനക്കാരുമാണ്​ ഉണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiapilotcaptainBhavye SunejaLion Air Plane
News Summary - Delhi Man Bhavye Suneja Was Captain of Indonesia's Lion Air Plane- India news
Next Story