Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹി, കേരളം, മഹാരാഷ്​ട്ര, കർണാടക, യു.പി.... ലോക്​ഡൗണും കർഫ്യൂവുമായി​ 13 സംസ്​ഥാനങ്ങൾ
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി, കേരളം,...

ഡൽഹി, കേരളം, മഹാരാഷ്​ട്ര, കർണാടക, യു.പി.... ലോക്​ഡൗണും കർഫ്യൂവുമായി​ 13 സംസ്​ഥാനങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: രണ്ടര ലക്ഷത്തിനുമേൽ പ്രതിദിന നിരക്കുമായി കോവിഡ്​ വ്യാപനം അതിവേഗം കുതിക്കുന്ന ഇന്ത്യയിൽ ദിവസങ്ങൾക്കിടെ ലോക്​ഡൗണിലായത്​ 13 സംസ്​ഥാനങ്ങൾ... രാത്രികാല കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമായി കോവിഡിനെ പിടിക്കാൻ ഭരണകൂട ഇടപെടൽ വൈകാതെ കൂടുതൽ സംസ്​ഥാനങ്ങളിലേക്ക്​ വ്യാപിക്കുമെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഇത്തവണ കേന്ദ്രം നേരിട്ട്​ ലോക്​ഡൗൺ പ്രഖ്യാപിക്കാത്തതിനാൽ ഓരോ സംസ്​ഥാനവും വ്യത്യസ്​ത നിയന്ത്രണങ്ങളാണ്​ ഏർപെടുത്തിയിരിക്കുന്നത്​. ഓരോ സംസ്​ഥാനവും അവിടങ്ങളിലെ നിയന്ത്രണവും താഴെ:

ഡൽഹി

അടുത്ത തിങ്കളാഴ്ച വരെയാണ്​ ഡൽഹിയിൽ ലോക്​ഡൗൺ. മരുന്ന്​, ഗ്രോസറി, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം തുടങ്ങിയവ വിൽപന നടത്തുന്ന സ്​ഥാപനങ്ങൾക്ക്​ ഇ-പാസ്​ നൽകും. അവശ്യ സേവന വിഭാഗങ്ങൾക്കും പ്രവർത്തിക്കാം.

കർണാടക

ബംഗളൂരു, മൈസൂരു, മംഗളൂരു, കലബുർഗി, ബിദർ, തുംകൂർ, ഉഡുപ്പി- മണിപാൽ ജില്ലകളിൽ രാത്രികാല കർഫ്യൂ.

കേരളം

രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ സംസ്​ഥാനത്ത്​ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതര സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവർ ആർ.ടി-പി.സി.ആർ ടെസ്റ്റ്​ നടത്താനും നിർദേശമുണ്ട്​.

മഹാരാഷ്​ട്ര

ഏപ്രിൽ 14 മുതൽ മേയ്​ ഒന്ന്​ വരെയാണ്​ മഹാരാഷ്​ട്രയിൽ കർഫ്യൂ. അവശ്യ വിഭാഗത്തിലല്ലാത്ത പൊതു സ്​ഥാപനങ്ങൾ, സേവനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. അവശ്യ സേവനങ്ങൾ അനുവദിക്കും. അവശ്യ വസ്​തു വിൽപന കടകൾ രാവിലെ ഏഴു മുതൽ നാലു മണിക്കൂർ മാത്രം. പൊതുഗതാഗതം സാധാരണ പോലെ പ്രവർത്തിക്കും. യാത്രക്കാർ പക്ഷേ, 50 ശതമാനം മാത്രമേ അനുവദിക്കൂ. ചരക്കുകടത്ത്​ അനുവദിക്കും.

ഗുജറാത്ത്​

അഹ്​മദാബാദ്​, സൂറത്ത്​, വഡോദര, ഭാവ്​നഗർ, ഗാന്ധിനഗർ, ഗോധ്ര തുടങ്ങിയ 20 ജില്ലകളിൽ ഏപ്രിൽ 30 വരെ രാ​ത്രികാല കർഫ്യു. സംസ്​ഥാനത്തെത്തുന്നവർക്ക്​ ആർ.ടി-പി.സി.ആർ നിർബന്ധം.

ഉത്തർ പ്രദേശ്​

അലഹബാദ്​, ലഖ്​നോ, വാരാണസി, കാൺപൂർ നഗർ, ഗോരഖ്​പൂർ ജില്ലകളിൽ അടിയന്തരാവസ്​ഥ നടപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും സർക്കാർ തയാറായിട്ടില്ല. നേരത്തെ 35 മണിക്കൂർ ഹർത്താൽ നടത്തിയിരുന്നു. പൊതുനിരത്തിൽ മാസ്​കിടാത്തവർക്ക്​ സംസ്​ഥാനത്ത്​ ശിക്ഷ വർധിപ്പിച്ചിട്ടുണ്ട്​.

പഞ്ചാബ്​

ചൊവ്വാഴ്ചയോടെയാണ്​ സംസ്​ഥാനത്ത്​ രാത്രികാല കർഫ്യുനിലവിൽ വന്നത്​. കോച്ചിങ്​ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ജിമ്മുകൾ, ബാറുകൾ, സിനിമ തിയറ്ററുകൾ എന്നിവ ഏപ്രിൽ 30 വരെ അടച്ചിടും. ഹോട്ടലുകൾ, റസ്​റ്റൊറന്‍റുകൾ എന്നിവ ഞായറാഴ്ച അടച്ചിടും. മറ്റുള്ള ദിനങ്ങളിൽ പാഴ്​സൽ സേവനം മാത്രം അനുവദിക്കും. ചടങ്ങുകൾക്ക്​ 20 പേർക്ക്​ മാത്രം അനുമതി

രാജസ്​ഥാൻ

പ്രതിദിന രോഗികളു​െട എണ്ണം 10,000 കടന്ന രാജസ്​ഥാനിൽ മേയ്​ മൂന്നുവരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​. സർക്കാർ ഓഫീസുകൾ, അവശ്യ വസ്​തുക്കൾ വിൽക്കുന്ന കടകൾ, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവ തുറക്കും. മറ്റു കടകൾ അടച്ചിടും. വിവാഹ, മരണാനന്തര ചടങ്ങുകൾ നിയ​ന്ത്രണങ്ങളോടെ അനുവദിക്കും. വ്യവസായങ്ങൾക്ക്​ നിയന്ത്രണമുണ്ടാകില്ല.

ഛത്തീസ്​ഗഢ്​​

എട്ട്​ ജില്ലകളിൽ സമ്പൂർണ ലോക്​ഡൗൺ നടപ്പാക്കും. വാണിജ്യ സ്​ഥാപനങ്ങളും മദ്യവിൽപന കേന്ദ്രങ്ങളും അടച്ചിടും.

ജമ്മു കശ്​മീർ

ജമ്മു, ഉദ്ധംപൂർ, കത്വ, ശ്രീനഗർ, ബാരാമുള്ള, ബദ്​ഗാം, അനന്ത്​നാഗ്​, കുപ്​വാര ജില്ലകളിൽ രാത്രികാല കർഫ്യു

ഒഡിഷ

സംബൽപൂർ, സുന്ദർഗഢ്​ ഉൾപെടെ ​10 ജില്ലകളിൽ രാത്രി കാല കർഫ്യൂ. മറ്റു ജില്ലകളിലെ പട്ടണങ്ങളിലും പുതുതായി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​.

ഛണ്ഡിഗഢ്​

രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ രാത്രികാല കർഫ്യു. അവശ്യ സേവനങ്ങൾ പ്രവർത്തിക്കും.

ഹരിയാന

രാത്രികാല കർഫ്യു രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ. സ്​കൂളുകളും കോളജുകളും അടച്ചിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statesLockdownCovidCurfew
News Summary - Delhi, Maharashtra, Karnataka, UP…: Full List of States That Have Imposed Lockdown/Curfew to Curb Covid-19 Spread
Next Story