Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ നിയമവിദ്യാർഥി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ

text_fields
bookmark_border
ഡൽഹിയിൽ നിയമവിദ്യാർഥി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ 19-കാരനായ നിയമവിദ്യാർഥിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 23 നിലകളുള്ള കെട്ടിടത്തിന്റെ 13-ാം നിലയിൽനിന്ന് വിദ്യാർഥി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യയാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

രോഹിണി സെക്ടർ 34-ൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു വിദ്യാർഥി താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. മൊബൈൽ ഫോൺ വീട്ടിൽ തന്നെ വെച്ചിരുന്നു. പിന്നീട് ഉച്ചയോടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിദ്യാർഥി 23 നില കെട്ടിടത്തിൽ പ്രവേശിച്ചതായി കണ്ടെത്തി. തുടർന്ന് കെട്ടിടത്തിന്റെ 13-ാം നിലയിൽനിന്ന് താഴേക്ക് വീണതായാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ സന്ദേശമോ കണ്ടെത്തിയിട്ടില്ല.

വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവായ ഡോക്ടർ കഴിഞ്ഞ ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും അടുത്തിടെ വിദ്യാർഥിയെ പൊലീസ് വിളിപ്പിച്ചിരുന്നില്ല. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിൽ അമ്മയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ശക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi law student found dead
Next Story