നഴ്സറി ഫീസടച്ചില്ല: 16 കുട്ടികളെ പൂട്ടിയിട്ടതായി പരാതി
text_fieldsന്യൂഡൽഹി: നഴ്സറി സ്കൂളിൽ ഫീസടക്കാത്തതിനാൽ പെൺകുട്ടികളെ കെട്ടിടത്തിെൻറ അടിത്തട്ടിെൻറ പൂട്ടിയിട്ടതായി പരാതി. ഹൗസ് ഖാസിയിലെ പെൺകുട്ടികൾക്ക് മാത്രമുള്ള നഴ്സ്സറി സ്കൂളിലാണ് 16 ഒാളം നഴ്സറി കുട്ടികളെ സ്കൂൾ അധികൃതർ പൂട്ടിയിട്ടത്.
വെള്ളമോ ഭക്ഷണേമാ കൊടുക്കാതെ രാവിലെ 7.30 മുതൽ 12.30 കെട്ടിടത്തിെൻറ ബേസ്മെൻറിൽ കുട്ടികളെ അടച്ചിടുകയായിരുന്നു. കുട്ടികൾ ചൂടും വിശപ്പും ദാഹവുംകൊണ്ട് ക്ഷീണിച്ചിരുന്നതായി രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചില രക്ഷിതാക്കൾ ഫീസ് മുഴുവൻ അടച്ചിരുന്നതായും എന്നാൽ രസീത് കാണിച്ചിട്ടും പ്രിൻസിപ്പൽ സംഭവിച്ച കാര്യത്തിൽ ഖേദപ്രകടനം നടത്തിയില്ലെന്നും ആരോപണമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
