Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോക്കുകളും വെടിയുണ്ടകളുമായി അന്തർ സംസ്​ഥാന ആയുധക്കടത്തുകാരൻ പിടിയിൽ

text_fields
bookmark_border
തോക്കുകളും വെടിയുണ്ടകളുമായി  അന്തർ സംസ്​ഥാന ആയുധക്കടത്തുകാരൻ പിടിയിൽ
cancel

ന്യൂഡൽഹി: 20 പിസ്​റ്റലുകളും 50 പെട്ടി വെടിയുണ്ടകളുമായി അന്തർ സംസ്​ഥാന ആയുധക്കടത്തുകാരനെ ഡൽഹി പൊലീസിൻെറ സ്​പെ ഷൽ സെൽ പിടികൂടി.

രാജസ്​ഥാൻ ഭരത്​പുർ സ്വദേശി സാജിദ്​ ആണ്​ പിടിയിലായത്​. 10 വീതം .32 സെമി ഓ​ട്ടോമാറ്റിക്​ പിസ്​റ്റലുകളും .315 സിംഗ്​ൾ ഷോട്ട്​ പിസ്​റ്റലുകളുമാണ്​ പൊലീസ്​ പിടിച്ചെടുത്തത്​. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ എത്തിച്ചതായിരുന്നു ഇവ. അടുത്ത​ിടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ക്രിമിനലുകളുടെ കൈയിൽ നിന്ന്​ നിരവധി നാടൻ തോക്കുകളും വെടിയുണ്ടകളും പിടി​​െച്ചടുത്തിരുന്നു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആയുധ ഇടപാടുകൾ തടയുന്നതിൻെറ ഭാഗമായി പൊലീസ്​ നടത്തിയ പരിശോധനയിലാണ്​ സാജിദ്​ പിടിയിലായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi: Interstate arms trafficker arrested, 20 illegal pistols, 50 live cartridges recovered -India
Next Story